India Boat and Marine
ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരള മാഹി കമാന്‍ഡര്‍ ഡിഐജി ആഷിഷ് മെഹ്രോത്ര ഉദ്ഘാടനം ചെയ്യുന്നു.

ജലവിനോദവും സമുദ്രവ്യാപാരവും ഒരു വേദിയിൽ, ബോട്ട് ആന്‍ഡ് മറൈന്‍ ഷോക്ക് കൊച്ചിയില്‍ തുടക്കമായി

ടൂറിസം, ഗതാഗതം, മീന്‍പിടുത്തം തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഉപകരണങ്ങളും സേവനങ്ങളുമായി 65 ഓളം സ്ഥാപനങ്ങള്‍
Published on

രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) എട്ടാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരള മാഹി കമാന്‍ഡര്‍ ഡിഐജി ആഷിഷ് മെഹ്രോത്ര, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, എന്‍എസ്‌ഐസി സോണല്‍ ജിഎം എം ശ്രീവത്സന്‍, സതേണ്‍ നേവല്‍ കമാന്‍ഡ് കമ്മഡോര്‍ ഗൗരവ് മല്‍ഹോത്ര, ഐഡബ്ല്യുഎഐ ഡയറക്ടര്‍ സെല്‍വകുമാര്‍, ഐഎംയു ഡയറക്ടര്‍ റിയര്‍ അഡ്മിറല്‍ എസ് എന്‍ അലമന്ദ, എഎസിഎച്ച്‌കെ പ്രസിഡന്റ് കെ ജെ ജോസഫ്, സിക്കി കേരളാ ഹെഡ് ഡോ. തോമസ് നെച്ചുപ്പാടം, സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

ജലവിനോദം, ടൂറിസം, ഗതാഗതം, മീന്‍പിടുത്തം തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഉപകരണങ്ങളും സേവനങ്ങളുമായി 65-ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസമായി നടക്കുന്ന മേളയില്‍ 4000-ത്തോളം ബിസിനസ് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

മേളയുടെ രണ്ടാം ദിവസമായ ഇന്ന് (ജനു 30) വിവിധ പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍, ഷിപ്പ് യാര്‍ഡുകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായുള്ള വെണ്ടര്‍ ഡെവലപ്മെന്റെ പ്രോഗ്രാം (വിഡിപി) എന്‍എസ്ഐസി സംഘടിപ്പിക്കും. ഡയറക്ടറേറ്റ് ഓഫ് നേവല്‍ ആര്‍ക്കിടെക്ചര്‍, കൊച്ചി വാട്ടര്‍ മെട്രോ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഡബ്ല്യുഎഐ, കേരള കോസ്റ്റല്‍ പോലീസ്, കേരളാ മാരിടൈം ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ എംഎസ്എംഇ മേഖലയില്‍ നിന്നുള്ള അവരുടെ പര്‍ച്ചേസ് ആവശ്യങ്ങള്‍ ഈ പ്രോഗ്രാമില്‍ വിശദീകരിക്കും.

ലീഷര്‍, റെസ്‌ക്യു ബോട്ടിംഗ്, വാട്ടര്‍ സ്പോര്‍ടസ് ടൂറിസം, കയാക്ക്സ് തുടങ്ങിയവയ്ക്കുള്ള രാജ്യത്തെ ഏക ട്രേഡ് ഷോയാണ് ഐബിഎംഎസ്. മേള നാളെ (ജനു 31) സമാപിക്കും.

India Boat and Marine Show begins in Kochi, showcasing marine tech, tourism, and defense vendor programs.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com