സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ ഇന്ത്യ​

സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ ഇന്ത്യ​

പൗരസ്വാതന്ത്ര്യവും മൗലികാവകാശവും ഐക്യവും വിളംബരം ചെയ്ത് ​ഉയർന്നു പാറുന്നു, ത്രിവർണ പതാക
Published on

ഇന്ത്യ ഇന്ന് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ആവേശത്തിൽ. ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിപ്പിച്ച് സ്വന്തം ഭരണം സാധ്യമാക്കിയതി​ന്റെ 77-ാം വാർഷികം അഥവാ, 78-ാം സ്വാതന്ത്ര്യ ദിനമാണ് രാജ്യം ആഘോഷിക്കുന്നത്. തലസ്ഥാനമായ ഡൽഹിയിലെ ​ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂവർണത്തിൽ അശോക സ്തംഭം ആലേഖനം ചെയ്ത ദേശീയ പതാക ഉയർത്തി. സംസ്ഥാന-ജില്ലാ തലസ്ഥാനങ്ങളിലും ഔദ്യോഗികമായ ദേശീയ പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്. 

സാ​ങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം, രാജ്യത്തിന്റെ വളർച്ച കർഷകരിലൂടെയാണെന്ന് സ്വാതന്ത്ര്യ ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വിവിധ സേന, പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ​ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹവും വിവിധ പരിപാടികൾ സംഘടിപ്പിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെവിടെയും ഓഫീസുകൾക്കും വിപണികൾക്കും​ ഒരുപോലെ, ഇന്ന് അവധി. 

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com