'ഓപ്പറേഷൻ സിന്ദൂരിലെ നായകന്‍', വ്യോമസേനയ്ക്ക് കൂടുതൽ റാഫേൽ വിമാനങ്ങൾ, ₹3.25 ലക്ഷം കോടിയുടെ വമ്പന്‍ കരാറിന് അംഗീകാരം

പുതിയ തലമുറയിലെ അത്യാധുനിക വിമാനങ്ങൾ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ പ്രതിരോധ മേഖലയുടെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും
'ഓപ്പറേഷൻ സിന്ദൂരിലെ നായകന്‍', വ്യോമസേനയ്ക്ക് കൂടുതൽ റാഫേൽ വിമാനങ്ങൾ, ₹3.25 ലക്ഷം കോടിയുടെ വമ്പന്‍ കരാറിന് അംഗീകാരം
www.dassault-aviation.com/en/defense/rafale/
Published on

ഇന്ത്യൻ വ്യോമസേനയുടെ (IAF) കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദേശത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അംഗീകാരം നൽകി. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഫ്രാൻസുമായുള്ള ഈ വമ്പിച്ച പ്രതിരോധ കരാർ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

വ്യോമസേനയുടെ സ്‌ക്വാഡ്രൺ അംഗസംഖ്യ പതിറ്റാണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 29 ലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. അനുവദനീയമായ 42 സ്‌ക്വാഡ്രണുകളിലേക്ക് എത്തുന്നതിനായി മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ (MRFA) വേഗത്തിൽ ഉൾപ്പെടുത്താനാണ് വ്യോമ സേന ലക്ഷ്യമിടുന്നത്. 'ഓപ്പറേഷൻ സിന്ദൂർ' വേളയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ റാഫേലിനെ ഈ ദൗത്യത്തിലെ "നായകൻ" എന്നാണ് വിശേഷിപ്പിച്ചത്.

റാഫേൽ വിമാനങ്ങൾക്ക് പുറമെ, ഇന്ത്യൻ നാവികസേനയ്ക്കായി ആറ് പി-8ഐ (P-8I) സമുദ്ര നിരീക്ഷണ വിമാനങ്ങളും സ്കാൽപ് (SCALP) ക്രൂയിസ് മിസൈലുകളും വാങ്ങുന്നതിനും ഡിഎസി പച്ചക്കൊടി നല്‍കി. ഫ്രാൻസുമായുള്ള ഇന്ത്യയുടെ പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതാണ് കരാര്‍. പുതിയ തലമുറയിലെ അത്യാധുനിക വിമാനങ്ങൾ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ പ്രതിരോധ മേഖലയുടെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും.

India clears ₹3.25 lakh crore deal to procure 114 Rafale jets, boosting IAF’s squadron strength and overall defence capabilities.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com