പ്രതിദിന കേസുകള്‍ കുറഞ്ഞിട്ടും രാജ്യത്ത് മരണസംഖ്യ ഉയരുന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മൂന്ന് ലക്ഷത്തില്‍ താഴെ. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണ സംഖ്യ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്ക് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയപ്പോള്‍ 4,529 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഇന്നലെ മാത്രം 1,300 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കര്‍ണാടക 525, തമിഴ്‌നാട് 364 എന്നിവയാണ് മരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍.
അതേസമയം രാജ്യത്ത് വിവിധയിടങ്ങളിലായി 32.26 ലക്ഷമാളുകള്‍ ചികിത്സയിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ കേസുകളില്‍ മഹാരാഷ്ട്ര (5,433,506), കര്‍ണാടക (2,272,374), കേരളം (2,200,706), ഉത്തര്‍പ്രദേശ് (1,637,663), തമിഴ്നാട് (1,664,350), ദില്ലി (1,398,391) എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തിയത്.