ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ, യു.എസുമായുളള വ്യാപാരം മുന്‍നിര്‍ത്തിയല്ല വെടിനിര്‍ത്തല്‍, വ്യാപാര കരാര്‍ സങ്കീര്‍ണമാകുമോ?
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള വെടിനിര്‍ത്തല്‍ ധാരണയില്‍ എത്താന്‍ വ്യാപാരത്തെ ഉപയോഗിച്ചതായുളള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ നിഷേധിച്ചു. യു.എസുമായുള്ള വ്യാപാരത്തെ വെടിനിർത്തല്‍ ധാരണയ്ക്കുളള വിലപേശലായി താന്‍ ഉപയോഗിച്ചതായാണ് ട്രംപ് അവകാശപ്പെട്ടത്.
ശത്രുത അവസാനിപ്പിച്ചാൽ ഇരു രാജ്യങ്ങളുമായും കൂടുതൽ വ്യാപാരം നടത്താൻ യുഎസ് സന്നദ്ധമാണെന്ന് താന്‍ വാഗ്ദാനം ചെയ്തുവെന്നാണ് ഡൊണൾഡ് ട്രംപ് പറഞ്ഞത്. പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിന് മുന്നോടിയായി യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന നിരവധി സംഭാഷണങ്ങളിൽ വ്യാപാരം ഒരിക്കലും ചർച്ച ചെയ്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കശ്മീർ സംബന്ധിച്ച് പാക്കിസ്ഥാനുമായുള്ള തർക്കം കൈകാര്യം ചെയ്യുന്നതിന് മൂന്നാം കക്ഷികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന ഇന്ത്യയുടെ ദീർഘകാല നയത്തെ ദുർബലപ്പെടുത്തുന്നതാണ് ട്രംപിന്റെ അവകാശവാദമെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം ട്രംപിന്റെ പ്രസ്താവനയെ പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ വലിയ ആഘോഷിമാക്കി മാറ്റിയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയെ പരാമർശിക്കുകയോ വെടിനിർത്തലിന് ട്രംപിന് നന്ദി പറയുകയോ ചെയ്തില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്കത്തില്‍ നിന്ന് ഒഴിവാകുന്നതിനുളള വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് യുഎസ്-ഇന്ത്യ സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശങ്ങൾ വരുന്നത്.
India denies Trump's claim linking US trade talks to ceasefire with Pakistan amid diplomatic sensitivity.
Read DhanamOnline in English
Subscribe to Dhanam Magazine