10 വര്‍ഷത്തില്‍ ഇന്ത്യയുടെ പലിശഭാരം മൂന്നുമടങ്ങായി! പൊതുകടം ₹200 ലക്ഷം കോടിയാകും, ബോണ്ടുകളുടെ കാലാവധി തീരുന്നതും പ്രതിസന്ധി

10 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടുകള്‍ക്ക് 2020 കാലഘട്ടത്തില്‍ 6.6 ശതമാനം പലിശ ലഭിച്ചിരുന്നെങ്കില്‍ നിലവിലിത് 6.5-6.55 ശതമാനമാണ്
Indian rupee graph, Narendra Modi, Nirmala Sitharaman
Image : Canva and Dhanam file
Published on

Government data shows India’s interest bill has nearly tripled in 10 years, set to touch ₹12.76 trillion in FY26 — a major strain on public finances.കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ക്ക് തിരിച്ചടക്കേണ്ട പലിശ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മൂന്നുമടങ്ങായെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12.76 ലക്ഷം കോടി രൂപയാണ് രാജ്യം പലിശ ഇനത്തില്‍ മാത്രം തിരിച്ചടക്കേണ്ടതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ വായ്പാചെലവുകള്‍ വര്‍ധിച്ചതിന്റെ സൂചനയാണിത്. കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ വായ്പയെടുത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 2024-25ലെ കണക്ക് പ്രകാരം 185.94 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പൊതുകടം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് കണക്ക്.

സര്‍ക്കാര്‍ പുറപ്പെടുവിച്ച കടപത്രങ്ങളുടെ തിരിച്ചടവും പലിശ കണക്കുകള്‍ വര്‍ധിപ്പിച്ചെന്നാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇതിന് പുറമെ വലിയൊരു ശതമാനം ഹ്രസ്വ-ദീര്‍ഘകാല ബോണ്ടുകളും അടുത്തുതന്നെ കാലാവധി പൂര്‍ത്തിയാക്കും. ഇതോടെ വലിയ നിക്ഷേപത്തുക സര്‍ക്കാരിന് തിരികെ നല്‍കേണ്ടി വരും. ഈ പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. വലിയ തിരിച്ചടവുകള്‍ ഒഴിവാക്കാനും കൃത്യമായ വായ്പാ മാനേജ്‌മെന്റിനുമായി ഉപയോഗിക്കുന്ന ബയ് ബാക്ക്, സ്വിച്ചിംഗ് എന്നീ രീതികളാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. ബോണ്ടുകളുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ നിക്ഷേപം തിരികെ നല്‍കുന്നതും ഹ്രസ്വകാല ബോണ്ടുകളുടെ കാലാവധി വര്‍ധിപ്പിക്കുന്നതുമാണ് രീതി.

നിക്ഷേപത്തുക തിരിച്ചുനല്‍കാനായി വീണ്ടും ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് വര്‍ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. തിരിച്ചടവിന് വേണ്ടി വരുന്ന ബാധ്യത താത്കാലികമായി ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍ ഭാവിയില്‍ ഈ തുക കൂടി കേന്ദ്രത്തിന് തിരിച്ചടക്കേണ്ടി വരുമെന്നും അത് വീണ്ടും അധിക ബാധ്യത സൃഷ്ടിക്കുമെന്ന വാദവും ശക്തമായിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. 10 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടുകള്‍ക്ക് 2020 കാലഘട്ടത്തില്‍ 6.6 ശതമാനം പലിശ ലഭിച്ചിരുന്നെങ്കില്‍ നിലവിലിത് 6.5-6.55 ശതമാനമാണ്. മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴുള്ളതെന്നും കണക്കുകള്‍ പറയുന്നു.

കടം കുത്തനെ കൂടി

2015-16 കാലഘട്ടത്തില്‍ 71 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കടം. ജി.ഡി.പിയുടെ 51.5 ശതമാനം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പൊതുകടം 200 ലക്ഷം കോടി രൂപയാകുമെന്നാണ് ബജറ്റ് രേഖകള്‍ പറയുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 56.1 ശതമാനമാണിത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയാണ് കാര്യങ്ങള്‍ രൂക്ഷമാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പിയും പൊതുകടവും തമ്മിലുള്ള അംശബന്ധം 61.4 ശതമാനമായി കുതിച്ചു. തുടര്‍ന്ന് നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് നിരക്ക് താഴ്ത്തിയത്. 2031ലെത്തുമ്പോള്‍ രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 50 ശതമാനമാക്കി കുറക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

Government data shows India’s interest bill has nearly tripled in 10 years, set to touch ₹12.76 trillion in FY26 — a major strain on public finances.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com