₹ 3,000 അടച്ചാല്‍ ഒരു വര്‍ഷം ഹൈവേ യാത്ര ഫ്രീ! വാര്‍ഷിക പ്രീപെയ്ഡ് ഫാസ്ടാഗുമായി കേന്ദ്രം, പരമാവധി 200 ട്രിപ്, എങ്ങനെ വാങ്ങാം? വിശദാംശങ്ങള്‍

ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ഉദ്ദേശ്യം
₹ 3,000 അടച്ചാല്‍ ഒരു വര്‍ഷം ഹൈവേ യാത്ര ഫ്രീ! വാര്‍ഷിക പ്രീപെയ്ഡ് ഫാസ്ടാഗുമായി കേന്ദ്രം, പരമാവധി 200 ട്രിപ്, എങ്ങനെ വാങ്ങാം? വിശദാംശങ്ങള്‍
Published on

ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസ് അവതരിപ്പിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഒരു വർഷത്തേക്ക് 3,000 രൂപയാണ് പാസിന്റെ വില. തടസരഹിതമായ ഹൈവേ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഷിക പാസ് അവതരിപ്പിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

ഏറ്റവും പുതിയ ഫാസ്ടാഗ് പാസിന് ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ ഏതാണ് ആദ്യം വരുന്നത് എന്ന ക്രമത്തിലാണ് സാധുതയുണ്ടായിരിക്കുക. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് പാസ് ഉപയോഗപ്പെടുത്താവുന്നതാണ്

രാജ്മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും വാർഷിക പാസ് ലഭ്യമാകും.

ഒറ്റത്തവണ മുൻകൂർ ഇടപാട് നടത്താന്‍ ഉപയോക്താക്കളെ അനുവദിച്ചുകൊണ്ട് ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ ഉദ്ദേശ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വിവിധ ടോള്‍ കേന്ദ്രങ്ങളില്‍ ആവർത്തിച്ചുള്ള ടോൾ പേയ്‌മെന്റുകളുടെ ആവശ്യകത പുതിയ സംവിധാനം ഇല്ലാതാക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ടോൾ പ്ലാസകളിലെ തർക്കങ്ങൾ പരിമിതപ്പെടുത്തുകയും ഹൈവേ ശൃംഖലയിലുടനീളം സ്വകാര്യ വാഹനങ്ങൾക്ക് വേഗത്തിലുള്ള ചലനം ഉറപ്പാക്കുകയും ഇതിന്റെ ലക്ഷ്യങ്ങളാണ്.

നിലവിലുള്ള ഫാസ്റ്റ് ടാഗിൽ വാർഷിക പാസ് സജീവമാക്കാവുന്നതാണ്. ഉപയോക്താക്കള്‍ പുതിയൊരു ഫാസ്റ്റ് ടാഗ് വാങ്ങേണ്ടതില്ല. നാഷണൽ ഹൈവേ (NH), നാഷണൽ എക്സ്പ്രസ് വേ (NE) എന്നിവിടങ്ങളിലാണ് ഇതിന് സാധുതയുള്ളത്. സംസ്ഥാന സർക്കാരുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നിയന്ത്രിക്കുന്ന എക്സ്പ്രസ് വേകളിലെയും സംസ്ഥാന ഹൈവേകളിലെയും (SH) ഇവ സാധാരണ ഫാസ്റ്റ് ടാഗായി പ്രവർത്തിക്കുന്നതാണ്. ബാധകമായ ഉപയോക്തൃ ഫീസ് നിരക്കുകൾ ഇവിടങ്ങളില്‍ ബാധകമായേക്കാം.

India introduces FASTag-based annual toll pass at ₹3,000 to ease private vehicle travel on national highways.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com