ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കാന്‍ സാധ്യമല്ല, കൂടുതല്‍ സുരക്ഷയും സൗകര്യങ്ങളും, ഇ-പാസ്‌പോർട്ടുകൾ ഇന്ത്യയിൽ

പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെയുളള ഡാറ്റകള്‍ സൂക്ഷിക്കുന്നു
ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കാന്‍ സാധ്യമല്ല, കൂടുതല്‍ സുരക്ഷയും സൗകര്യങ്ങളും, ഇ-പാസ്‌പോർട്ടുകൾ ഇന്ത്യയിൽ
Published on

യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ചിപ്പ് അധിഷ്ഠിത ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചു. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ആന്റിനയുമാണ് പാസ്‌പോർട്ടുകളിൽ ഉളളത്. ഈ ചിപ്പുകൾ പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെയുളള ഡാറ്റകള്‍ സൂക്ഷിക്കുന്നതാണ്.

ഇതോടെ പാസ്‌പോർട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകും. സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുക എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ജർമ്മനി, അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഇത്തരം പാസ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകളിലാണ് ആദ്യ ഘട്ടത്തില്‍ ഇ-പാസ്‌പോർട്ടുകൾ നൽകുന്നത്. ചെന്നൈ, ജയ്പൂർ, ഹൈദരാബാദ്, നാഗ്പൂർ, അമൃത്സർ, ഗോവ, റായ്പൂർ, സൂററ്റ്, റാഞ്ചി, ഭുവനേശ്വർ, ജമ്മു, ഷിംല തുടങ്ങിയ നഗരങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകൾ നിലവില്‍ ഇ-പാസ്‌പോർട്ടുകൾ വാഗ്ദാനം ചെയ്യുന്നു.

ഈ വർഷം ആദ്യമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പാസ്‌പോർട്ട് നിയമങ്ങൾ പ്രഖ്യാപിച്ചു. പ്രധാന മാറ്റങ്ങള്‍ ഇവയാണ്.

2023 ഒക്ടോബർ 1 നോ അതിനുശേഷമോ ജനിച്ച യാത്രക്കാർ അവരുടെ ജനനത്തീയതിയുടെ തെളിവായി ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കണം. നിങ്ങളുടെ താമസ വിലാസം ഇനി പാസ്‌പോർട്ടിന്റെ അവസാന പേജിൽ അച്ചടിക്കില്ല. പകരം, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിങ്ങളുടെ വിലാസം ഡിജിറ്റലായി ആക്‌സസ് ചെയ്യുന്നതിന് ഒരു ബാർകോഡ് സ്കാൻ ചെയ്യും. മാതാപിതാക്കളുടെ പേരുകൾ അവസാന പേജിൽ അച്ചടിക്കേണ്ടെന്നും തീരുമാനിച്ചു.

India launches chip-enabled e-passports to boost travel security and streamline documentation.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com