മെയ് മധ്യത്തോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 13 ലക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

മെയ് മധ്യത്തോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 13 ലക്ഷമാകുമെന്ന് റിപ്പോര്‍ട്ട്
Published on

മേയ് മാസം മധ്യത്തോടെ ഇന്ത്യയിലെ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13 ലക്ഷം വരെ ഉയരുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യാതോതും ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങളും കണക്കിലെടുക്കുമ്പോള്‍ വയറസ് ബാധ അതിവേഗം പടര്‍ന്നു പിടിച്ചാല്‍ മരണസംഖ്യ ഉയരുന്നത് ഒഴിവാക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ''Predictions and role of interventions for Covid-19 outbreak in India” എന്ന റിപ്പോര്‍ട്ടിലാണ് ഈ പ്രവചനം.

മൂന്ന് അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള 13 അക്കാദമീഷ്യന്‍മാരും ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നുള്ളവരുമടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാര്‍ച്ച് 22 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട COVID-19 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇത്.

കൊറോണ വൈറസ് രാജ്യത്ത് കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനുള്ള ഇന്ത്യയുടെ ഇടപെടലിനെ ആശ്രയിച്ചിരിക്കും ഇതിലെ വര്‍ധനയെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

രോഗം ഗുരുതരമായി ബാധിച്ചവരെ കണ്ടെത്തി ആശുപത്രികളിലെത്തിക്കുന്നതില്‍ രാജ്യത്ത് സംവധിനങ്ങള്‍ ശക്തമാണ്.

രോഗത്തിന്റെ വ്യാപനം തിരിച്ചറിയുന്നതിനുള്ള വലിയ തോതിലുള്ള പരിശോധനയും ഇതിന് സഹായകരമാകും.

എന്നാല്‍ ഒരു ലക്ഷം ആളുകള്‍ക്ക് 0.7 ഹോസ്പിറ്റില്‍ ബെഡ് എന്നതാണ് ഇവിടുത്തെ അവസ്ഥ. ചൈനയില്‍ വുഹാനില്‍ ഒരുക്കിയതുപോലെ കൊറോണ ചികിത്സയ്ക്കായി ഹോസ്പിറ്റല്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തേണ്ട ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വയറസ് വ്യാപനം ത്വരിതഗതിയില്‍

കോവിഡ് 19 മഹാമാരി തര്വതഗതിയില്‍ പടര്‍ന്നുപിടിക്കുകയാണെന്ന മുന്നറിയിപ്പാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗസേഷന്‍ നല്‍കുന്നത്. ചൈനയില്‍ ആദ്യം വയറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് 67 ദിവസത്തിനു ശേഷമാണ് ലോകം മുഴുവന്‍ വയറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം ആയത്. അതേ സമയം അടുത്ത ഒരു ലക്ഷം പേരിലേക്ക് ഇത് കടന്നെത്തിയത് വെറും 11 ദിവസം കൊണ്ടാണ്. ഔദ്യോഗിക കണക്കുകളേക്കാള്‍ അധികമാണ് യഥാര്‍ത്ഥത്തിലുള്ളത്. മിക്ക രാജ്യങ്ങളും കടുത്ത രോഗബാധയുള്ളവരെ മാത്രമാണ് ആശുപത്രിയിലെത്തിച്ച് ടെസ്റ്റ് ചെയ്യുന്നത്.

ഇന്ത്യയില്‍ ഇന്ന് വരെയുള്ള കണക്കുകളനുസരിച്ച് 511 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 മരണം. ഇന്നു മാത്രം 12 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 50 രാജ്യങ്ങളിലായി 17 ലക്ഷം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്നും ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com