

ഇന്ത്യ പോസ്റ്റ് (India Post) തങ്ങളുടെ തപാൽ, പാഴ്സൽ സേവനങ്ങൾ നവീകരിച്ച് വേഗത്തിലാക്കാൻ ഒരുങ്ങുന്നു. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ 24 മണിക്കൂറും 48 മണിക്കൂറും ഗ്യാരണ്ടീഡ് ഡെലിവറി സമയപരിധി (Guaranteed Delivery Timelines) അടിസ്ഥാനമാക്കിയുള്ള മെയിൽ, പാഴ്‌സൽ സേവനങ്ങൾ അവതരിപ്പിക്കാനാണ് പുതിയ തീരുമാനം.
ഇ-കൊമേഴ്‌സ് മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റാനും, സ്വകാര്യ കൊറിയർ കമ്പനികളുമായി മത്സരം ശക്തമാക്കാനും ഇത് ഇന്ത്യ പോസ്റ്റിനെ സഹായിക്കും. നിലവില്‍ ഏകദേശം 3-5 ദിവസങ്ങൾക്കുള്ളിലാണ് പാഴ്‌സൽ ഡെലിവറി സേവനങ്ങള്‍ ഉറപ്പാക്കുന്നത്.
24 മണിക്കൂർ ഡെലിവറി: പ്രധാന നഗരങ്ങൾ തമ്മിലുള്ള മെട്രോ റൂട്ടുകളിൽ മെയിലുകളും പാഴ്‌സലുകളും ഒരു ദിവസത്തിനുള്ളിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
48 മണിക്കൂർ ഡെലിവറി: മറ്റ് പ്രധാന റൂട്ടുകളിൽ, പരമാവധി 48 മണിക്കൂറിനുള്ളിൽ ഡെലിവറി പൂർത്തിയാക്കും.
ഈ പുതിയ സേവനങ്ങൾക്കായി പോസ്റ്റൽ വകുപ്പ് ഒരു ഫീസ് ഘടന നിർണ്ണയിക്കും. അതായത്, വേഗതയനുസരിച്ച് നിരക്കുകളിൽ വ്യത്യാസം വന്നേക്കാം.
2029 ഓടെ ഇന്ത്യാ പോസ്റ്റിനെ ലാഭ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ജനുവരിയിൽ ഈ സേവനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
India Post to unveil 24–48 hour guaranteed delivery services to compete with private couriers and meet e-commerce demand.
Read DhanamOnline in English
Subscribe to Dhanam Magazine