അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്

യു.എസിലാണ് ഏറ്റവും കൂടുതല്‍ അതിസമ്പന്നരുള്ളത്. 9,05,413 ലക്ഷം പേര്‍
wealth
Image Courtesy: Canva
Published on

അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്. യു.എസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്.

ഇന്ത്യയില്‍ 85,698 അതിസമ്പന്നര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു മില്യണ്‍ ഡോളറിന് മുകളില്‍ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരായി കണക്കാക്കുന്നത്. ആഗോള തലത്തില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ 2024ല്‍ 4.4 ശതമാനം വര്‍ധനയാണുള്ളത്.

ജര്‍മനിയും കാനഡയും ഇന്ത്യയ്ക്ക് പിന്നില്‍

യു.എസിലാണ് ഏറ്റവും കൂടുതല്‍ അതിസമ്പന്നരുള്ളത്. 9,05,413 ലക്ഷം പേര്‍. ആകെയുള്ള അതിസമ്പന്നരുടെ 38.7 ശതമാനവും യു.എസിലാണ്. ചൈനയില്‍ ഇത് 4.71 ലക്ഷമാണ്. ജര്‍മനി, കാനഡ, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് പിന്നിലാണ്.

2024ല്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ യു.എസില്‍ 5.2 ശതമാനം വര്‍ധനയുണ്ടായി. ഏഷ്യയിലും സമ്പന്നരുടെ എണ്ണത്തില്‍ അഞ്ചു ശതമാനത്തോളം വളര്‍ച്ചയുണ്ടായി. ആഫ്രിക്ക (4.7%), ഓസ്‌ട്രേലിയ (3.9%) എന്നിങ്ങനെ വര്‍ധനയുണ്ടായി.

ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നുവെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 191 ആണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com