ചെമ്മീനാണ് താരം! സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഇന്ത്യക്ക് സര്‍വകാല റെക്കോര്‍ഡ്

ഇന്ത്യ കയറ്റുമതി ചെയ്യുന്ന സമുദ്രോല്‍പന്നങ്ങളില്‍ ചെമ്മീനാണ് താരം. മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,013 കോടി രൂപയുടെ ശീതീകരിച്ച ചെമ്മീനാണ് കയറ്റി അയച്ചത്. മുന്‍വര്‍ഷവും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത സമുദ്ര വിഭവം ചെമ്മീന്‍ തന്നെ.
7,16,004 ടണ്‍ ചെമ്മീനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റി അയച്ചത്. അമേരിക്കയിലേക്കായിരുന്നു ഏറ്റവും കൂടുതല്‍. 2.98 ലക്ഷം ടണ്‍ ചെമ്മീനാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ചൈന 1.49 ലക്ഷം ഇറക്കുമതി ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ 89,697 ടണ്‍ വാങ്ങി.
ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകാല റെക്കോര്‍ഡിട്ടു. 60,524 കോടി രൂപ വില വരുന്ന 17.82 ലക്ഷം ടണ്‍ സമുദ്രോല്‍പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത്. അമേരിക്കയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ വാങ്ങിയതെന്ന് സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിട്ടി (എം.പി.ഇ.ഡി.എ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Next Story

Videos

Share it