ബ്രിട്ടീഷ് ഇന്ത്യ കോര്‍പറേഷന് പൂട്ടിടാന്‍ കേന്ദ്രം

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊതുമേഖലാ സ്ഥാപനം ബ്രിട്ടീഷ് ഇന്ത്യ കോര്‍പറേഷന്റെ (BICL) പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലാല്‍ ഇമ്‌ലി (Lal Imli) എന്ന പേരില്‍ പ്രശസ്തമായ കോര്‍പറേഷന്റെ മില്‍ കാണ്‍പൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടാനുള്ള നിര്‍ദ്ദേശം 2017ല്‍ ആണ് നീതി ആയോഗ് മുന്നോട്ട് വെച്ചത്.

ബ്രിട്ടീഷ് വ്യവസായി സര്‍ അലക്‌സാണ്ടര്‍ മക്ക്‌റോബര്‍ട്ട് 1876ല്‍ തുടങ്ങിയ സ്ഥാപനമാണ് ബിഐസിഎല്‍. 1981ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ബിഐസിഎല്ലിനെ ദേശസാത്കരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഉള്‍പ്പടെ കമ്പനി തുണികള്‍ നിര്‍മിച്ചിരുന്നു. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ 1991ല്‍ ആണ് വ്യാവസായിക സാമ്പത്തിക പുനര്‍നിര്‍മ്മാണ ബോര്‍ഡ് ബാധ്യതയായി (Sick) പ്രഖ്യാപിച്ചത്.

2005ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ബിഐസിഎല്ലിനായി 2001- 2011 കാലളവില്‍ മൂന്ന് ഘട്ടങ്ങളിലായി 596.39 കോടി രൂപയുടെ സഹായം കേന്ദ്രം നല്‍കിയിരുന്നു. 2005ല്‍ പുതിയ മെഷീനുകള്‍ സ്ഥാപിച്ചെങ്കിലും ഉപയോഗിക്കാനായില്ല. 2020-21 സാമ്പത്തിക വര്‍ഷം 106 കോടി രൂപയായിരുന്നു ബിഐസിഎല്ലിന്റെ നഷ്ടം. 1200ല്‍ അധികം ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്.

Related Articles
Next Story
Videos
Share it