പിണക്കം മാറി, മോദിയും മുയിസുവും കൈകൊടുത്തു; മാല ദ്വീപിന് ഇന്ത്യയുടെ 4,850 കോടി വായ്പ

ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇരു നേതാക്കളും വ്യക്തമാക്കി
പിണക്കം മാറി, മോദിയും മുയിസുവും കൈകൊടുത്തു; മാല ദ്വീപിന് ഇന്ത്യയുടെ 4,850 കോടി വായ്പ
Published on

അഭിപ്രായ ഭിന്നതകള്‍ മറന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും കൈകൊടുത്തതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം. കടക്കെണിയില്‍ കഴിയുന്ന മാലദ്വീപിന് 4,850 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സാമൂഹ്യ സേവന വികസനം എന്നീ മേഖലകളിലേക്ക് ലൈന്‍ ഓഫ് ക്രെഡിറ്റ് ആയാണ് വായ്പ നല്‍കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും ഇരു നേതാക്കളും വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ വികസനം

ഇന്ത്യയുടെ സഹായത്തോടെ മാലദ്വീപിലെ ഹനിമാധുവില്‍ വികസനം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നരേന്ദ്രമോദി നിര്‍വ്വഹിക്കും. ദ്വീപില്‍ പുതിയ പാര്‍പ്പിട പദ്ധതി, യന്ത്രങ്ങളുടെ ഇറക്കുമതി എന്നിവയില്‍ ഇന്ത്യ സഹകരിച്ച് പ്രവര്‍ത്തിക്കും. പ്രതിരോധം, ആരോഗ്യം, സാമ്പത്തിക സഹകരണം എന്നീ മേഖലകളില്‍ പങ്കാളിത്ത പദ്ധതികള്‍ക്കും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.

തര്‍ക്കങ്ങളുടെ മഞ്ഞുരുക്കം

മുഹമ്മദ് മുയിസുവിന്റെ ചൈനീസ് ബന്ധത്തിന്റെ പേരില്‍ ഇന്ത്യ മാലദ്വീപുമായി അകന്നു നില്‍ക്കുകയായിരുന്നു. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തിടെ ഉലഞ്ഞു. ഭൂമിശാസ്ത്ര പരമായി ഇന്ത്യക്കും ചൈനക്കും ഏറെ പ്രാധാന്യമുള്ള രാജ്യമാണ് മാലദ്വീപ്. ഈ മേഖലയില്‍ മേല്‍ക്കൈ നേടാനുള്ള ചൈനയുടെ നീക്കം ഇന്ത്യക്ക് സൈനികവും വാണിജ്യപരവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്.

യുകെ സന്ദര്‍ശനത്തിന് ശേഷം മാലദ്വീപ് സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് പ്രസിഡണ്ടിന്റെ മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ നല്‍കിയത്. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളിയാണ് ഇന്ത്യയെന്ന് മുയിസു പറഞ്ഞു. ദ്വീപിനുള്ള സഹായങ്ങള്‍ ഇന്ത്യ വര്‍ധിപ്പിച്ചതായി നരേന്ദ്രമോദി വ്യക്തമാക്കി. ഈ വര്‍ഷം ഗ്രാന്റ് ഇനത്തില്‍ 600 കോടി രൂപ ഇന്ത്യ നല്‍കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം തുക വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് മാലദ്വീപിന് ഇന്ത്യയുടെ സഹായം തുടരുമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com