

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 8,822 പുതിയ കോവിഡ് (Covid) കേസുകള്‍ . ഇതോടെ രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 53,637 ആയി ഉയര്‍ന്നു. 5,718 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
ചൊവ്വാഴ്ച 6,594 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനം ആണ്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ മൂവായിരം കടന്നിരുന്നു. 3,488 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇതിന് മുമ്പ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നത്.
987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച എറണാകുളം ആണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. തിരുവനന്തപുരം (620), കോട്ടയം (471), കോഴിക്കോട് (281) എന്നീ ജില്ലകളാണ് പിന്നാലെ. നിലവില്‍ പതിനെട്ടായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം.
Read DhanamOnline in English
Subscribe to Dhanam Magazine