ലഡാക്കില്‍ ചൈനീസ് അതിക്രമം; ഇന്ത്യന്‍ കരസേനാ ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു

ലഡാക്കില്‍ ചൈനീസ് അതിക്രമം; ഇന്ത്യന്‍ കരസേനാ ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു
Published on: 

ലഡാക്കില്‍ ചൈനീസ് സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കരസേനയിലെ സീനിയര്‍ ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതിരിക്കാന്‍  ഇരുരാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സംയുക്ത യോഗം ചേരുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് ത്സോ, ഗാല്‍വാന്‍ വാലി, ഡെംചോക്ക്, ദൌലത്ത് ബേഗ് ഓള്‍ഡി എന്നിവിടങ്ങളില്‍ അഞ്ച് ആഴ്ചയിലേറെ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടല്‍. ചൈനയുടെ ഭാഗത്ത് പരിക്കേറ്റതായാണ് സൂചന. ഈ സംഭവത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും വടക്കന്‍ സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലം അതിര്‍ത്തികളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യയിലെ ഓഹരിവിപണി കൂപ്പുകുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com