ട്രെയിന്‍ ചാര്‍ജ് കൂടും, കിലോമീറ്ററിന് 2 പൈസ വരെ, ജൂലൈ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ, വിശദാംശങ്ങള്‍ ഇങ്ങനെ

2020 ജനുവരി ഒന്നിനാണ് ഇന്ത്യന്‍ റെയില്‍വേ അവസാനമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്
People waiting for train in Indian railway station
Pic credit: VJ/Dhanam VJ/Dhanam
Published on

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിരക്ക് വര്‍ധന ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

നോണ്‍ എ.സി മെയില്‍/എക്‌സ്പ്രസ് ട്രെയിന്‍ ടിക്കറ്റില്‍ കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസിന് 2 പൈസയുമാണ് വര്‍ധിക്കുന്നത്. അതായത് നോണ്‍ എസി ട്രെയിനില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളിന് ശരാശരി 10 രൂപയെങ്കിലും അധികം നല്‍കേണ്ടി വരും. എസി കോച്ചിലാണെങ്കില്‍ സമാന ദൂരത്തിന് 20 രൂപ വരെ അധികം നല്‍കണം.

500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്കും സബ്അര്‍ബന്‍ യാത്രക്കും നിരക്ക് വര്‍ധനയില്ല. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രക്ക് കിലോമീറ്ററിന് അരപൈസ നിരക്കിലാണ് വര്‍ധന. അതായത് 1,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നയാള്‍ ശരാശരി 5 രൂപ വരെ അധികം നല്‍കേണ്ടി വരും. പ്രതിമാസ സീസണ്‍ ടിക്കറ്റിലും മാറ്റമില്ലെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ഇതിന് മുമ്പ് 5.5 വര്‍ഷം മുമ്പ്

2020 ജനുവരി ഒന്നിനാണ് ഇന്ത്യന്‍ റെയില്‍വേ അവസാനമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. കിലോമീറ്ററിന് ഒന്ന് മുതല്‍ നാല് പൈസ വരെയായിരുന്നു വര്‍ധന. ജൂലൈ ഒന്ന് മുതല്‍ നടത്തുന്ന തത്കാല്‍ ബുക്കിംഗുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് നേരത്തെ ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരുന്നു. പെട്ടെന്നുള്ള യാത്രകള്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ നടപ്പിലാക്കിയ പദ്ധതി ശരിയായ ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ മാറ്റം.

Indian Railways will implement a marginal increase in passenger fares from July 1, 2025—non-AC Mail/Express by 1 paisa/km, AC coaches by 2 paisa/km—while keeping suburban and season ticket rates unchanged.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com