
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടാം ക്ലാസ് യാത്രാ നിരക്കുകളിൽ ആദ്യമായി വർദ്ധന വരുത്തുകയാണ് റെയില്‍വേ. 2025 ജൂലൈ 1 മുതൽ രണ്ടാം ക്ലാസ് യാത്രക്കാർക്ക് നിരക്ക് വർദ്ധനവ് റെയില്‍വേ നടപ്പിലാക്കും. ദീർഘദൂര യാത്രകൾക്ക് നിരക്ക് വർദ്ധനവ് ബാധകമാകും.
സെക്കൻഡ് ക്ലാസ് ഓർഡിനറി നിരക്ക്: 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസയുടെ വർദ്ധന.
എയർ കണ്ടീഷൻ ചെയ്ത (എ.സി) ക്ലാസുകൾ: കിലോമീറ്ററിന് 2 പൈസയുടെ വർദ്ധനവ്.
മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ: കിലോമീറ്ററിന് ഒരു പൈസയുടെ വർദ്ധനവ്.
അതേസമയം ഇനിപ്പറയുന്നവയുടെ നിരക്കുകളിൽ മാറ്റമുണ്ടാകില്ല:
പ്രതിമാസ സീസൺ ടിക്കറ്റുകൾ (എം.എസ്.ടി)
സബർബൻ ട്രെയിൻ നിരക്കുകൾ
2025 ജൂലൈ 1 ന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്ക് ഘടന ബാധകമാകില്ലെന്നും റെയിൽവേ വ്യക്തമാക്കി.
2020 ലും 2013 ലുമാണ് ഇതിനു മുമ്പ് പ്രധാനമായും നിരക്ക് പരിഷ്കരണം നടന്നത്. ഓർഡിനറി ട്രെയിനുകളുടെ രണ്ടാം ക്ലാസ് നിരക്ക് കിലോമീറ്ററിന് 2 പൈസയും മെയിൽ/എക്സ്പ്രസ് ട്രെയിനുകൾക്ക് 4 പൈസയും വർദ്ധിപ്പിച്ചിരുന്നു. സ്ലീപ്പർ ക്ലാസ് നിരക്ക് കിലോമീറ്ററിന് 6 പൈസയായിരുന്നു വർദ്ധിപ്പിച്ചത്.
നിലവിലെ നിരക്ക് വര്‍ധന കൊണ്ട് 1,500 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കാൻ ഇന്ത്യൻ റെയിൽവേയെ ഇത് സഹായിക്കും.
ജൂലൈ 1 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള തത്കാൽ ബുക്കിംഗുകളും പ്രാബല്യത്തില്‍ വരും. തത്കാൽ ക്വാട്ടയിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർ റിസർവേഷൻ സമയത്ത് അവരുടെ ആധാർ വിശദാംശങ്ങളും നൽകേണ്ടതുണ്ട്.
Indian Railways to hike second class and AC fares from July 1, aiming for ₹1,500 crore in additional revenue.
Read DhanamOnline in English
Subscribe to Dhanam Magazine