ട്രെയിനുകളില്‍ ഓരോ കോച്ചിലും വരുന്നുണ്ട് കാമറക്കണ്ണ്, ഇരുണ്ട വെളിച്ചവും 100 കിലോമീറ്റര്‍ വേഗവുമൊന്നും പ്രശ്‌നമല്ല. എല്ലാം കൃത്യമായി ഒപ്പിയെടുക്കും; സ്വകാര്യതയോ സുരക്ഷയോ പ്രധാനം?

യാത്രക്കാരുടെ സ്വകാര്യത കൂടി കണക്കിലെടുത്ത് അനുയോജ്യമായ സ്ഥലങ്ങളിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക
Indian Railways, Indian Rupee
Image : Canva
Published on

ട്രെയിനുകളില്‍ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. 100 കിലോമീറ്റർ വേഗതയിലും കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായ ദൃശ്യങ്ങൾ കാണിക്കുന്ന ഉയർന്ന നിലവാരമുള്ള ക്യാമറകളായിരിക്കും സ്ഥാപിക്കുക. ട്രെയിനിന്റെ എഞ്ചിന്‍ ഭാഗമുളള ലോക്കോമോട്ടീവുകളിലും ക്യാമറ ഘടിപ്പിക്കുന്നതാണ്.

വാതിലുകൾക്ക് സമീപമുള്ള പൊതു സഞ്ചാര മേഖലയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. വടക്കൻ റെയിൽവേയിലെ ചില കോച്ചുകളില്‍ പദ്ധതിയുടെ പരീക്ഷണ ഘട്ടം നടപ്പാക്കിയിരുന്നു. പ്രവേശന കവാടത്തിൽ രണ്ട് വീതം ക്യാമറകള്‍ അടക്കം 360 ഡിഗ്രി കാഴ്ച നല്‍കുന്ന ഡോം ടൈപ്പ് സിസിടിവി ക്യാമറകളായിരിക്കും റെയിൽവേ കോച്ചുകളില്‍ സ്ഥാപിക്കുക. ലോക്കോമോട്ടീവുകളിൽ ഡെസ്ക് മൗണ്ടഡ് മൈക്രോഫോണുകളും ആറ് സിസിടിവി ക്യാമറകളും സജ്ജീകരിക്കും.

ഇന്ത്യാഎഐ മിഷനുമായി ( IndiaAI mission) സഹകരിച്ച് സിസിടിവി ക്യാമറകൾ പകർത്തുന്ന ഡാറ്റയിൽ നിര്‍മിത ബുദ്ധിയുടെ (AI) സാധ്യതയും ഉപയോഗപ്പെടുത്തുന്നതാണ്. യാത്രക്കാരുടെ സ്വകാര്യത കൂടി കണക്കിലെടുത്ത് അനുയോജ്യമായ സ്ഥലങ്ങളിലായിരിക്കും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. കുറ്റവാളികളെ തിരിച്ചറിയാൻ റെയിൽവേ ജീവനക്കാരെ സഹായിക്കുക എന്നതാണ് നടപടിയുടെ ഉദ്ദേശം.

Indian Railways to install high-quality CCTV cameras in all train coaches to enhance passenger safety and prevent crimes.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com