റിലയന്‍സ് റീറ്റെയ്ല്‍ തുറന്നത് 2,659 സ്റ്റോറുകള്‍, അടച്ചുപൂട്ടിയത് 2,155 എണ്ണം; റീറ്റെയ്ല്‍ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്?

2025 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് റീറ്റെയ്ല്‍ 2,155 സ്റ്റോറുകള്‍ അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു
റിലയന്‍സ് റീറ്റെയ്ല്‍ തുറന്നത് 2,659 സ്റ്റോറുകള്‍, അടച്ചുപൂട്ടിയത് 2,155 എണ്ണം; റീറ്റെയ്ല്‍ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്?
Published on

റീറ്റെയ്ല്‍ മേഖല സമ്മര്‍ദ്ദത്തിലാണ്. നഗരങ്ങളിലെ മാന്ദ്യവും ഗ്രാമീണ മേഖലയില്‍ മാന്ദ്യം ഉയര്‍ന്നു വരുന്നതും റീറ്റെയ്ല്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും റീറ്റെയ്ല്‍ മേഖല മാര്‍ച്ചില്‍ 6 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നാണ് റീറ്റെയ്ല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (RAI) സര്‍വേ പറയുന്നത്. ഫുഡ്, ഗ്രോസറി, ക്വിക്ക് സര്‍വീസ് റസ്റ്റൊറന്റ് മേഖലകളാണ് വളര്‍ച്ചയെ മുന്നില്‍ നിന്ന് നയിക്കുന്നത്.

റിലയന്‍സ് റീറ്റെയ്ല്‍, ടാറ്റ ഗ്രൂപ്പിന്റെ സുഡിയോ എന്നിവ വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അത്ഭുതത്തോടെ കണ്ടുനിന്നവരാണ്

പലരും. ചെറിയ ഉള്‍നാടന്‍ പട്ടണങ്ങളില്‍ പോലും ഇവരുടെ സ്റ്റോറുകള്‍ കാണാനാകും. 2025 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് റീറ്റെയ്ല്‍ 2,155 സ്റ്റോറുകള്‍ അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ ഇരട്ടിയിലധികമാണിത്. അതായത് പ്രതിദിനം ശരാശരി ആറ് സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നുണ്ട് എന്നര്‍ത്ഥം. എന്നാല്‍ അടച്ചു പൂട്ടുന്നതിനേക്കാള്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നുണ്ട് റിലയന്‍സ് റീറ്റെയ്ല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,659 സ്റ്റോറുകളാണ് തുറന്നത്. ഇതോടെ വിവിധ ഫോര്‍മാറ്റുകളിലായി സ്റ്റോറുകളുടെ ആകെ എണ്ണം 19,340 ആയി. സുഡിയോയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

കാമ്പയ്ക്ക് പിന്നാലെ ഐസ്‌ക്രീമിലും '10 രൂപ തന്ത്രം; ബോംബെ ക്രീമറിയുമായി റിലയന്‍സ്, ക്വാളിറ്റി വാള്‍സിന്‌
കേട്ടപാടെ കാലിടറി, കേരള ബ്രാന്‍ഡുകള്‍ക്കും നെഞ്ചിടിപ്പേറും
India GDP
Milma sales on onam
handloom sector- Kerala
```html ```
logo
DhanamOnline
dhanamonline.com