

ഇന്ത്യന്‍ റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (IRI) കേരളാ ഘടകത്തിന് പുതിയ നേതൃത്വമായി. കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റബര്‍ വ്യവസായത്തില്‍ 36 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ടോപ്പ്നോച്ച് ടയേഴ്സ് ആന്‍ഡ് റബര്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സൈമണ്‍ ജേക്കബ് ആണ് പുതിയ ചെയര്‍മാന്‍.
അസോസിയേറ്റഡ് റബര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ശംഭു നമ്പൂതിരിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 40 വര്‍ഷത്തെ വ്യവസായ പരിചയം അദ്ദേഹത്തിനുണ്ട്. വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ ചെയര്‍മാന്‍ ടി.ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സിബി വര്‍ഗീസ് വൈസ് ചെയര്‍മാനായും, അപ്പോളോ ടയേഴ്സിലെ ചാണ്ടിസണ്‍ കുര്യാക്കോസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കുസാറ്റിലെ ഡോ. പ്രശാന്ത് രാഘവനാണ് എഡ്യൂക്കേഷണല്‍ കമ്മിറ്റി ചെയര്‍മാന്‍. ഡോ. റാണി ജോസഫ് (റിട്ട. പ്രൊഫസര്‍, കുസാറ്റ്), ബി.കെ.ടി. ടയേഴ്സിലെ പി.കെ. മുഹമ്മദ് എന്നിവര്‍ ജി.സി. അംഗങ്ങളായും ചുമതലയേറ്റു.
റബര്‍ വ്യവസായത്തില്‍ നവീകരണവും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള ഘടകം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പരമ്പരാഗത ഉപയോഗങ്ങള്‍ക്കപ്പുറം റബറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സംഘടന ശ്രദ്ധ ചെലുത്തുന്നു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 15 റബര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക, മൂല്യവര്‍ധത റബര്‍ ഉത്പന്ന വൈവിധ്യവത്കരണത്തിന് എംഎസ്എംഇകളെ സഹായിക്കുക തുടങ്ങിയ ദീര്‍ഘകാല പദ്ധതികളും ഇന്ത്യന്‍ റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളാ ഘടകം മുന്നോട്ടു വയ്ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine