വീസ റദ്ദാക്കലിനും ജോലി നഷ്ടപ്പെടലിനും ഇന്‍ഷുറന്‍സ് കവറേജ്! വിദേശ പഠനത്തിന് പോകുന്നവര്‍ക്ക് ശുഭവാര്‍ത്ത

study abroad insurace plan
Published on

വിദേശ പഠനത്തിനായി വിമാനം കയറുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പലവിധത്തിലുള്ള പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. മുമ്പത്തെ അപേക്ഷിച്ച് വിദേശ പഠനത്തിനായി പോകുന്ന പലര്‍ക്കും വലിയ പരീക്ഷണങ്ങളാണ് നേരിടേണ്ടത്. വീസ റദ്ദാക്കലും പഠനശേഷം ജോലി ഉറപ്പില്ലാത്തതും പലരെയും വിഷമത്തിലാക്കുന്നുണ്ട്.

ഈയൊരു പ്രശ്‌നത്തിന് പ്രതിവിധിയായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍. വീസ റദ്ദാക്കലും ജോലി നഷ്ടവും ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ കവര്‍ ചെയ്യുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍.

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തു നിന്ന് വിദേശത്തേക്കുള്ള ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. യു.കെ, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. കുടിയേറ്റം വര്‍ധിച്ചതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത കോളജുകളില്‍ പഠനത്തിനായി ചേര്‍ന്ന പലര്‍ക്കും തിരിച്ചു പോകേണ്ട സ്ഥിതിവിശേഷവും സംജാതമാകുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പഠനം പാതിവഴിയിലാക്കി തിരികെ മടങ്ങേണ്ടി വന്നാലോ ജോലി കിട്ടിയ ശേഷമുള്ള മടക്കത്തിനോ ആവശ്യമായ ചെലവുകള്‍ ഈ പോളിസികള്‍ വഴി കവര്‍ ചെയ്യപ്പെടും.

വിദേശത്ത് നിന്ന് എടുക്കുന്ന സമാന രീതിയിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകളേക്കാള്‍ കുറഞ്ഞ ചെലവേ ഇന്ത്യന്‍ കമ്പനികള്‍ അവതരിപ്പിക്കുന്ന പ്ലാനിന് വരുന്നുള്ളൂ. ഒരു ലക്ഷം ഡോളര്‍ സം അഷ്വേര്‍ഡുള്ള പ്ലാനിന് വിദേശത്ത് മൂന്നു ലക്ഷം രൂപ വരെയാണെങ്കില്‍ ഇന്ത്യയിലിത് 33,000 രൂപയ്ക്ക് ലഭിക്കും.

ചെറിയ തുകയ്ക്ക് കവറേജ് ലഭിക്കുന്നതിനാല്‍ ഒരു ലക്ഷം മുതല്‍ പത്തുലക്ഷം ഡോളര്‍ വരെ കവര്‍ ചെയ്യുന്ന പോളിസികളെടുക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഐ.സി.ഐ.സി.ഐ ലംബാര്‍ഡ്, ബജാജ് അലിയന്‍സ് തുടങ്ങിയ കമ്പനികള്‍ ഇത്തരം പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com