പെറ്റിയടിച്ചവരെ വെറും പെറ്റിയാക്കി! ₹ 12,000 കോടിക്ക് പെറ്റിയടിച്ചെന്നല്ലാതെ മുക്കാല്‍ പങ്കും പിരിഞ്ഞില്ല, ₹ 2.92 ലക്ഷം പിഴയടിച്ചാല്‍ പാവം ബൈക്കുകാരന്‍ എന്തു ചെയ്യും?

യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ കാര്‍സ്24ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്
ongoing traffic ai camera
traffic cameraImage : Canva
Published on

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ 2024ല്‍ മാത്രം 12,000 കോടി രൂപയുടെ പിഴശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 9,000 കോടി രൂപ ഇനിയും പിരിഞ്ഞുകിട്ടിയില്ലെന്നും യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ കാര്‍സ്24ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി ആദ്യമായി പുറത്തിറക്കിയ ചെല്ലാന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് എട്ട് കോടിയോളം വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. അതായത് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ രണ്ടിലൊന്നും നിയമലംഘനത്തിന് പിടിയിലാകുന്നു. ട്രാഫിക് നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമായി നടപ്പിലാക്കാത്തതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. അമിത വേഗതയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേരെ കുടുക്കിയത്. ആകെയുള്ള കുറ്റകൃത്യങ്ങളില്‍ പകുതിയോളവും ഇത്തരത്തിലുള്ളതാണ്. ഹെല്‍മറ്റില്ലാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അനധികൃത പാര്‍ക്കിംഗ്, സിഗ്നല്‍ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കുടുങ്ങുന്ന ആള്‍ക്കാരും കുറവല്ല.

ഇതെന്ത് പെറ്റി!

റിപ്പോര്‍ട്ടില്‍ വിചിത്രമായ ചില കുറ്റകൃത്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. അമിത ഭാരം കയറ്റിയതിന് ഹരിയാനയിലെ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് രണ്ടുലക്ഷം രൂപ ചുമത്തിയതാണ് ഇതിലൊന്ന്. 457 ട്രാഫിക്ക് കുറ്റകൃത്യങ്ങള്‍ക്ക് 2.91 ലക്ഷം രൂപ പിഴ ലഭിച്ച ബംഗളൂരുവിലെ ബൈക്ക് യാത്രക്കാരനും കൂട്ടത്തിലുണ്ട്. ഗുരുഗ്രാം പ്രതിദിനം 4,500 ചെല്ലാനുകള്‍ ഇഷ്യൂ ചെയ്തതായും ഹെല്‍മറ്റ് വെക്കാത്തതിന്റെ പേരില്‍ നോയിഡയില്‍ മാത്രം ഒരുമാസം മൂന്ന് ലക്ഷം രൂപ പിഴ ചുമത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പിഴ ചുമത്തുന്ന താത്പര്യം അത് ഈടാക്കുന്നതില്‍ പ്രകടമാകുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആകെ പിഴയുടെ നാലിലൊന്ന് മാത്രമാണ് പിരിഞ്ഞു കിട്ടിയത്. കൃത്യസമയത്ത് പിഴ അടക്കാത്തവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നതില്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങള്‍ ഒപ്പമാണെന്ന കണക്കുകളും ഇക്കൂട്ടത്തിലുണ്ട്. ആകെയുള്ളതില്‍ 55 ശതമാനം ചെല്ലാനുകളും നാലുചക്ര വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ടതാണ്. ബാക്കിയുള്ള 45 ശതമാനം ഇരുചക്ര വാഹനങ്ങള്‍ക്കും ലഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com