
ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദം സമ്മാനിച്ചത്. വരുമാനം ലാഭവും ഇടിഞ്ഞപ്പോള്‍ മിക്ക ടയര്‍ ഓഹരികളും കനത്ത ഇടിവും രേഖപ്പെടുത്തി. റബര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നു നിന്നതും വില്പന ഇടിഞ്ഞതുമാണ് കമ്പനികളെ ബാധിച്ചത്.
നാലാംപാദത്തില്‍ പക്ഷേ കാര്യങ്ങള്‍ അനുകൂലമായി വന്നത് വരുമാനവും ലാഭവും ഉയര്‍ത്തി. റബര്‍ വില താരതമ്യേന താഴ്ന്നു നില്‍ക്കുന്നത് ടയര്‍ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കുറച്ചിട്ടുണ്ട്. രണ്ടും മൂന്നും പാദങ്ങളില്‍ ടയര്‍ നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ പോലും വന്നിരുന്നു.
രാജ്യത്തെ മുന്‍നിര ടയര്‍ കമ്പനികളിലൊന്നായ എംആര്‍എഫ് നാലാംപാദത്തില്‍ 512 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 396 കോടി രൂപയായിരുന്നു. വരുമാനം 6,349 കോടിയില്‍ നിന്ന് 7.075 കോടിയായും ഉയര്‍ന്നു.
മറ്റൊരു പ്രമുഖ ടയര്‍ കമ്പനിയായ സിയറ്റിന്റെ വരുമാനത്തില്‍ 1,400 കോടി രൂപയോളം ഇത്തവണ വര്‍ധനയുണ്ടായി. മുന്‍വര്‍ഷ സമാനപാദത്തില്‍ വരുമാനം 2,992 കോടി രൂപയായിരുന്നു. ഇത്തവണയത് 3,421 കോടിയായി വര്‍ധിച്ചു. ലാഭം 102 കോടിയില്‍ നിന്ന് 99 കോടിയായി കുറഞ്ഞു. ഉത്പാദന ചെലവ് ഉയര്‍ന്നു നിന്നതാണ് ലാഭം വലിയ തോതില്‍ ഉയരാത്തതിന് കാരണം.
അപ്പോളോ ടയേഴ്‌സിന് നാലാംപാദത്തില്‍ ലാഭത്തില്‍ പകുതിയോളം കുറവുണ്ടായി. മുന്‍വര്‍ഷം സമാനപാദത്തില്‍ 354 കോടി രൂപയായിരുന്നു ലാഭമെങ്കില്‍ ഇത്തവണയത് 185 കോടിയായി താഴ്ന്നു.
കേരള കമ്പനിയായ ടോളിന്‍സ് ടയേഴ്‌സിന് നാലാംപാദത്തില്‍ ലാഭത്തില്‍ വര്‍ധനയുണ്ടായി. വരുമാനം 72 കോടിയില്‍ നിന്ന് 70 കോടിയായി കുറഞ്ഞെങ്കിലും ലാഭം എട്ടു കോടിയില്‍ നിന്ന് 11 കോടിയായി ഉയര്‍ന്നു.
Indian tyre companies saw a revenue and profit rebound in Q4 after a dismal Q3, driven by lower raw material costs
Read DhanamOnline in English
Subscribe to Dhanam Magazine