പാക്കിസ്ഥാനെതിരേ ഇന്ത്യന്‍ 'ത്രീഡി' നീക്കം, ഉറ്റവര്‍ പോലും കൈവിട്ട് ഷെരീഫ്; വരിഞ്ഞുമുറുക്കി നയതന്ത്രനീക്കം

കഴിഞ്ഞ പത്തുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധപുലര്‍ത്തിയിരുന്നു
modi vs pakistan
India vs pakistan canva
Published on

പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ നടത്തുന്നത് സമാനതകളില്ലാത്ത നീക്കങ്ങള്‍. ഒരേസമയം, സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ മറുപടിയാണ് പാക്കിസ്ഥാന് നല്കി കൊണ്ടിരിക്കുന്നത്. മറുവശത്ത് പാക്കിസ്ഥാനാകട്ടെ അടുപ്പമുണ്ടായിരുന്ന സുഹൃത്ത് രാഷ്ട്രങ്ങള്‍ പോലും സഹായിക്കാന്‍ മടിക്കുകയാണ്. പാക്കിസ്ഥാനില്‍ വലിയ താല്പര്യങ്ങളുള്ള ചൈന പോലും നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞ നിലപാടാണ് എടുക്കുന്നത്. തുര്‍ക്കിയാണ് പരസ്യമായി അനുകൂല നിലപാടെടുത്ത ഏകരാജ്യം.

നയതന്ത്രപര നീക്കം

പാക്കിസ്ഥാന്റെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്ന സമയത്ത് തന്നെ ലോകരാജ്യങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ബ്രീഫിംഗ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ നടത്തി. ഓരോ ഘട്ടത്തിലും തങ്ങളുടെ റോളുകള്‍ അവര്‍ കൃത്യമായി നിറവേറ്റുന്നു. ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്റെ തീവ്രവാദ അനുകൂല മനോഭാവം ഡിജിറ്റല്‍ തെളിവുകളോടെ ഉയര്‍ത്തി കാട്ടാനും പ്രതിനിധികള്‍ക്ക് സാധിച്ചു.

കഴിഞ്ഞ പത്തുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധപുലര്‍ത്തിയിരുന്നു. പാക്കിസ്ഥാന്‍ അനുകൂല മനോഭാവമുണ്ടായിരുന്ന രാജ്യങ്ങളെ പോലും അടുപ്പിച്ച് നിര്‍ത്താന്‍ മോദിയുടെ നയതന്ത്ര മികവിന് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇസ്ലാമിക രാജ്യങ്ങള്‍ പോലും നിഷ്പക്ഷ നിലപാടാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.

സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ പഹല്‍ഗാം ആക്രമണത്തെ കുറ്റപ്പെടുത്തി രംഗത്തു വന്നതും പാക്കിസ്ഥാന്റെ നയതന്ത്ര പരാജയമായി മാറി. പാക് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഖത്തര്‍ ഇരുരാജ്യങ്ങളും സമാധാനം കാത്തുസൂക്ഷിക്കണമെന്ന നിലപാട് മാത്രമാണ് സ്വീകരിച്ചത്.

യു.എസിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധേയം. തീവ്രവാദത്തിനെതിരേ സ്വയംപ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് കൃത്യമായി പറഞ്ഞതും പാക്കിസ്ഥാന് ക്ഷീണമായി.

യുദ്ധം നീണ്ടുനിന്നാല്‍ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയാകും. രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും പിടിവിട്ട് ഉയരുകയാണ്. സ്വഭാവികമായും വിലക്കയറ്റം ഇനിയും ഉയരും. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം മറ്റൊരു പ്രശ്‌നമാണ്.

India isolates Pakistan diplomatically while launching a 3D counter-strike—military, economic, and diplomatic—in response to the Pahalgam attack

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com