

യു.എ.ഇയില്‍ രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, എമിറാത്തി ഒളിംപ്യന്‍ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലിയുടെ മകള്‍ ഷഫീന യൂസഫലയാണ് പട്ടികയിലെ ഏക മലയാളി.
യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, യു.എ.ഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിന്‍ത് അബ്ദുള്ള അല്‍ മസ്രൂയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. അമല്‍ എ. അല്‍ ഖുബൈസി, യു.എ.ഇ സഹമന്ത്രി ഷമ്മ അല്‍ മസ്രുയി എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്.
ഐ.യു.സി.എന്‍ പ്രസിഡന്റ് റാസന്‍ അല്‍ മുബാറക്ക്, ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മനേജിംഗ് ഡയറക്ടര്‍ മോന അല്‍ മാരി, എമിറാത്തി ഒളിംപ്യന്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് അഹമ്മദ് അല്‍ മക്തൂം തുടങ്ങിയവും ആദ്യ പട്ടികയില്‍ ഇടം നേടി. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ 'പവർ വുമൺ' പട്ടിക ദുബായിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.
ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി എന്നിവരാണ് പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ.
ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗൾഫിലെയും കാലകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവിന്റെ പ്രവർത്തനം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി.
അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിൽ നിന്ന് എം.ബി.എയും, കേംബ്രിഡ്ജ് സര്‍വ്വകലാശാലയിൽ നിന്ന് ആർട്ട്സിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, പി.എച്ച്.ഡിയും ചെയ്തുവരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine