

അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി പുതിയ വിസാ പരിഷ്‌കാരം നടത്തിയിരിക്കുകയാണ് അമേരിക്ക. കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റമാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യു എസില്‍ നിക്ഷേപ വിസ ലഭിക്കാനായി ഇന്ത്യക്കാര്‍ 50,000 ഡോളര്‍ കൂടി അധികം നല്‍കണം. 1990ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു വര്‍ധനവ്. മിനിമം നിക്ഷേപത്തിലെ ഈ വര്‍ധനവ് പ്രകാരം അപേക്ഷകന്‍ യുഎസിലെ ഒരു എസ്‌ക്രോ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോള്‍ 50,000 ഡോളര്‍ അധികമായി നല്‍കേണ്ടി വരും എന്നതാണ് റിപ്പോര്‍ട്ട്.
മാത്രമല്ല ഈ ഏപ്രില്‍ 1 മുതല്‍ ആണ് അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാര്‍ ഇബി-5 വിസയ്ക്കായി അമ്പതിനായിരം ഡോളര്‍ അധികം നല്‍കണമെന്ന് അമേരിക്കന്‍ ബസാര്‍ പത്രത്തിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ അധിക നികുതി എല്ലാ വിഭാഗക്കാരെയും ബാധിക്കുമെങ്കിലും ഇബി-5 വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇബി -5 നിക്ഷേപ വിസ പ്രോഗ്രാമില്‍ നിക്ഷേപിക്കേണ്ട മിനിമം തുക 900,000 ഡോളറായി 2019ല്‍ ആണ് ഉയര്‍ത്തിയത്. പുതുക്കിയ നികുതി പിന്നീട് അടയ്ക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി അവരുടെ പണം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യണം. എമിഗ്രേഷന്‍ പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ തയ്യാറാകുന്നതുവരെ യുഎസിലെ എസ്‌ക്രോ അക്കൗണ്ടിലേക്ക് പണം മുന്‍കൂട്ടി നീക്കം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine