തൊഴില്‍ദിനം 100ല്‍ നിന്ന് 125, കൂലിയും വര്‍ധിപ്പിക്കും, ഏതു സംസ്ഥാനത്തും ജോലി ചെയ്യാം; ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വിപ്ലവകരമായ മാറ്റം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന 'വിബി ജി റാംജി' പദ്ധതി ഉടന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.
തൊഴില്‍ദിനം 100ല്‍ നിന്ന് 125, കൂലിയും വര്‍ധിപ്പിക്കും, ഏതു സംസ്ഥാനത്തും ജോലി ചെയ്യാം; ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വിപ്ലവകരമായ മാറ്റം
chatgpt image
Published on

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന 'വിബി ജി റാംജി' പദ്ധതി ഉടന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ തൊഴില്‍ദിനങ്ങളും കൂലിയും ഉറപ്പുവരുത്തി പദ്ധതി തുടങ്ങാനാണ് കേന്ദ്രത്തിന്റെ നീക്കം. തൊഴില്‍ നടത്തിപ്പ് കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ ജിപിഎസ് അധിഷ്ഠിത നിരീക്ഷണവും ഏര്‍പ്പെടുത്തും.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങള്‍ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഏതു സംസ്ഥാനത്തു വേണമെങ്കിലും തൊഴില്‍ ചെയ്യാമെന്നതാണ്. രണ്ടുമാസം ഒരു സംസ്ഥാനത്ത് ജോലിയെടുക്കുന്ന തൊഴിലാളിക്ക് അടുത്ത രണ്ട് മാസം വേണമെങ്കില്‍ സ്വന്തം സംസ്ഥാനത്തോ അല്ലെങ്കില്‍ മറ്റൊരിടത്തോ ജോലി ആവശ്യപ്പെടാം. ഇതിനായുള്ള പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

കൂടുതല്‍ തൊഴില്‍, ഉയര്‍ന്ന കൂലി

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രവിഹിതം 90 ശതമാനത്തില്‍ നിന്ന് 60 ശതമാനത്തിലേക്ക് താഴ്ത്തിയത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരേ ശക്തമായി രംഗത്തുവന്നു. എന്നാല്‍ തീരുമാനം മാറ്റാന്‍ കേന്ദ്രം തയാറായില്ല.

തൊഴില്‍ദിനങ്ങള്‍ക്കൊപ്പം കൂലിയും വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ പേരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് വിബി ജി റാംജി പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോഴും പഴയ തൊഴിലുറപ്പ് പദ്ധതി തുടരുന്നുണ്ട്. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിക്കും. പുതിയ ബജറ്റില്‍ വിബി ജി റാംജി പദ്ധതിക്കായി 95,000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കായി 30,000 രൂപയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com