

പാക്കിസ്ഥാനെതിരായ സംഘര്‍ഷത്തില്‍ ഇന്ത്യയ്‌ക്കെതിരേ നിന്ന തുര്‍ക്കിക്കും അസര്‍ബൈജാനും തിരിച്ചടി. തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ വലിയ ഇടിവ്. ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള കയറ്റുമതിയും മേയില്‍ കുറഞ്ഞു.
ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള കയറ്റുമതി ഏപ്രിലില്‍ 741 മില്യണ്‍ ഡോളറായിരുന്നു. മേയില്‍ ഇത് 351.25 മില്യണ്‍ ഡോളറായിട്ട് താഴ്ന്നു. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി 451 മില്യണ്‍ ഡോളറില്‍ നിന്ന് 184.71 മില്യണ്‍ ഡോളറായും ഇടിഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മോശം അവസ്ഥയിലാണ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം അസര്‍ബൈജാനിലേക്കുള്ള കയറ്റുമതി ഏപ്രിലിലെ 14 മില്യണ്‍ ഡോളറില്‍ നിന്ന് 6.63 മില്യണ്‍ ഡോളറായി താഴ്ന്നു. ഇറക്കുമതി മൂന്നുലക്ഷം ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
തുര്‍ക്കിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതി വാഹന ഘടകങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷീനറികള്‍ എന്നിവയായിരുന്നു. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും എത്തുന്നത് പെട്രോളിയം ഉത്പന്നങ്ങള്‍, സ്വര്‍ണം, രത്‌നകല്ലുകള്‍, പഴങ്ങള്‍ എന്നിവയായിരുന്നു.
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു തുര്‍ക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിനു ശേഷം തുര്‍ക്കിയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ പോക്ക് കുത്തനെ ഇടിഞ്ഞു. തുര്‍ക്കി ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തത് അവരുടെ ടൂറിസം മേഖലയ്ക്ക് ക്ഷീണം ചെയ്തു.
തുര്‍ക്കിയില്‍ നടക്കേണ്ടിയിരുന്ന നിരവധി ഇന്ത്യന്‍ കല്യാണങ്ങള്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിനുശേഷം റദ്ദാക്കപ്പെട്ടു. തുര്‍ക്കിയുടെ ടൂറിസ വരുമാനത്തില്‍ ഇന്ത്യന്‍ ആഡംബര വിവാഹങ്ങള്‍ വലിയ പങ്കുവഹിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine