രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; നഗര സ്ത്രീകളില്‍ 9.3%! റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ

നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 6.7 ശതമാനമായിരുന്നു. പുരുഷന്മാരില്‍ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി ഉയര്‍ന്നപ്പോള്‍ വനിതകളിലേത് 8.9 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായി
UNEMPLOYMENT
UNEMPLOYMENT
Published on

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു. ഓഗസ്റ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 5.2 ശതമാനത്തിലേക്കാണ് നിരക്ക് ഉയര്‍ന്നത്. നഗരമേഖലകളില്‍ നിരക്കില്‍ വലിയ മാറ്റമില്ലെങ്കിലും ഗ്രാമീണ മേഖലകളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് ഇക്കാര്യങ്ങളുള്ളത്.

നഗരമേഖലകളിലെ സ്ത്രീകളിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍. ഓഗസ്റ്റിലെ 8.9 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായിട്ടാണ് സ്ത്രീകളിലെ തൊഴിലില്ലായ്മ ഉയര്‍ന്നത്. പുരുഷന്മാരില്‍ ഇത് ആറ് ശതമാനമാണ്. 5.9 ശതമാനത്തില്‍ നിന്ന് നേരിയ വര്‍ധന.

രാജ്യത്ത് വിവിധ മേഖലകളില്‍ സ്ത്രീ, പുരുഷന്മാരുടെ ഇടയില്‍ തൊഴിലില്ലായ്മ കൂടിയിട്ടുണ്ട്. മികച്ച മണ്‍സൂണ്‍ ലഭിച്ചതും കാര്‍ഷിക മേഖലയില്‍ ഉണര്‍വ് പ്രകടമായതും വരും മാസങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 4.3 ശതമാനമായിരുന്നു. ഇത് 4.6 ശതമാനമായി ഉയര്‍ന്നു. പുരുഷന്മാരിലെ തൊഴിലില്ലായ്മ ഗ്രാമീണ ഇടങ്ങളില്‍ 4.5 ശതമാനത്തില്‍ നിന്ന് 4.7 ആയി ഉയര്‍ന്നു. വനിതകളില്‍ ഇത് നാല് ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കൂടി.

നഗരങ്ങളില്‍ നേരിയ വര്‍ധന

നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 6.7 ശതമാനമായിരുന്നു. പുരുഷന്മാരില്‍ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി ഉയര്‍ന്നപ്പോള്‍ വനിതകളിലേത് 8.9 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായി.

15 മുതല്‍ 29 വയസ് വരെയുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നു മാസത്തെ ഉയര്‍ന്ന നിലയിലാണ്. 14.6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിച്ചു. ഉത്സവസീസണ്‍ ആയതോടെ വരും മാസങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

കോര്‍പറേറ്റ് മേഖലയില്‍ നിയമനങ്ങള്‍ മോശം അവസ്ഥയിലായതും യുഎസ് താരിഫ് വര്‍ധന മൂലം കയറ്റുമതിയില്‍ ഇടിവുണ്ടായതും തൊഴിലവസരങ്ങള്‍ കുറച്ചു. എഐ സ്വാധീനം, ആഗോളതലത്തിലെ വ്യാപാര അനിശ്ചിതത്വങ്ങള്‍ എന്നിവയും തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com