20-ാം വാര്‍ഷികം ആഘോഷിക്കാന്‍ 20,000 സൗജന്യ ടിക്കറ്റുകള്‍; ഇന്‍ഡിഗോഫ്രീ വിശദാംശങ്ങള്‍ അറിയാം

മൂന്ന് ശ്രമങ്ങള്‍ക്കുള്ളില്‍ ശരിയായ ഉത്തരം നല്‍കുന്ന യാത്രക്കാര്‍ക്കാണ് ടിക്കറ്റ് തുക റീഫണ്ടായി തിരികെ ലഭിക്കുന്നത്.
FSSAI issues show cause notice to IndiGo after passenger found 'worm' in food
Image courtesy: IndiGo/ fb
Published on

രാജ്യത്തെ മുന്‍നിര വ്യോമയാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി 20,000 ആഭ്യന്തര ടിക്കറ്റുകള്‍ സമ്മാനമായി നല്കുന്നു. ഇന്‍ഡിഗോഫ്രീ എന്ന പേരിലുള്ള കാംപെയ്‌ന്റെ ഭാഗമായി ഓഗസ്റ്റ് 4 മുതല്‍ 6 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സൗജന്യ ടിക്കറ്റുകള്‍ നേടാനുള്ള അവസരം.

ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, എഐ വെര്‍ച്വല്‍ അസിസ്റ്റന്റായ '6Eskai' തുടങ്ങിയ നേരിട്ടുള്ള പ്ലാറ്റ്ഫോമുകള്‍ വഴി ആഭ്യന്തര ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക.

ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഇന്‍ഡിഗോ ഇമെയില്‍, വാട്സാപ്പ് എന്നിവയിലൂടെ സന്ദേശം അയക്കും.

ഇവരോട് ഒരു ലളിതമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആവശ്യപ്പെടും. മൂന്ന് ശ്രമങ്ങള്‍ക്കുള്ളില്‍ ശരിയായ ഉത്തരം നല്‍കുന്ന യാത്രക്കാര്‍ക്കാണ് ടിക്കറ്റ് തുക റീഫണ്ടായി തിരികെ ലഭിക്കുന്നത്. ഒരു പിഎന്‍ആറിന് പരമാവധി 10,000 രൂപ വരെയാണ് ഇത്തരത്തില്‍ റീഫണ്ട് ലഭിക്കുക.

ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്കും പുതുതായി അവതരിപ്പിച്ച 'ഇന്‍ഡിഗോസ്‌ട്രെച്ച്' (IndiGoStretch) ബുക്കിംഗുകള്‍ക്കും വണ്‍വേ, റിട്ടേണ്‍ യാത്രകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്.

2006 ഓഗസ്റ്റ് നാലിന് ഡല്‍ഹിയില്‍ നിന്ന് ഗുവാഹത്തി വഴി ഇംഫാലിലേക്കുള്ള സര്‍വീസുമായാണ് ഇന്‍ഡിഗോ തങ്ങളുടെ ആദ്യ പറക്കല്‍ ആരംഭിച്ചത്. നിലവില്‍ 430-ലധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ, രാജ്യത്തിനകത്തും പുറത്തുമായി 95-ലധികം ആഭ്യന്തര നഗരങ്ങളിലേക്കും 40 അന്താരാഷ്ട്ര ലൊക്കേഷനുകളിലേക്കും ദിവസേന 2,200 ഓളം സര്‍വീസുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.3 കോടിയിലധികം യാത്രക്കാരാണ് ഇന്‍ഡിഗോയിലൂടെ യാത്ര ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com