10 വിദേശ നഗരങ്ങളിലേക്ക് കൂടി ഇനി ഇന്‍ഡിഗോയില്‍ നേരിട്ട് പറക്കാം, നാലാം പാദത്തില്‍ നേടിയത് ₹3,067 കോടിയുടെ ലാഭം

430 വിമാനങ്ങള്‍ ഉപയോഗിച്ച് നിലവില്‍ പ്രതിദിനം 2,300 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്
indigo airline and its crew
Canva, Facebook / IndiGo
Published on

ലണ്ടനും ഏതന്‍സും ഉള്‍പ്പെടെ 10 വിദേശ നഗരങ്ങളിലേക്ക് കൂടി നേരിട്ടുള്ള വിമാനസര്‍വീസ് ഏര്‍പ്പെടുത്താനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇതോടെ കമ്പനി നേരിട്ട് സര്‍വീസ് നടത്തുന്ന വിദേശരാജ്യങ്ങളുടെ എണ്ണം 40ല്‍ നിന്ന് അമ്പതായി ഉയരുമെന്ന് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. ആംസ്റ്റര്‍ഡാം, മാഞ്ചസ്റ്റര്‍, കോപ്പന്‍ഹേഗന്‍, സിയം റിയാപ്പ് (കംബോഡിയ) എന്നിവക്ക് പുറമെ മധ്യേഷ്യയിലെ നാല് നഗരങ്ങളിലേക്ക് കൂടിയാണ് നേരിട്ടുള്ള സര്‍വീസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്നത്.

ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വലിയ സാധ്യതകളാണുള്ളതെന്നും പീറ്റര്‍ പറയുന്നു. ഇവിടെ ഡിമാന്‍ഡിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും വളരുന്നുണ്ട്. ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും നിലവില്‍ ഇന്‍ഡിഗോയുടെ സര്‍വീസുകളുള്ള വിമാനത്താവളുടെ പരിധിയിലാണ് ജീവിക്കുന്നതെന്നും ഇത് കമ്പനിയുടെ വളര്‍ച്ചയുടെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാടകക്കെടുത്ത ബോയിംഗ് 789-7 വിമാനങ്ങള്‍ ഉപയോഗിച്ച് ജൂലൈ മുതല്‍ മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കും ആംസ്റ്റര്‍ഡാമിലേക്കും ഇന്‍ഡിഗോ സര്‍വീസ് തുടങ്ങും. ദീര്‍ഘദൂര റൂട്ടുകളിലേക്കുള്ള ഇന്‍ഡിഗോയുടെ പ്രവേശനം കൂടിയാണ് മാഞ്ചസ്റ്റര്‍ സര്‍വീസ്.

85,000 കോടി വരുമാനം

430 വിമാനങ്ങള്‍ ഉപയോഗിച്ച് നിലവില്‍ പ്രതിദിനം 2,300 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. 90 ആഭ്യന്തര ഇടങ്ങളിലേക്കും 40 വിദേശ നഗരങ്ങളിലേക്കുമാണ് കമ്പനിയുടെ സര്‍വീസ്. നിലവില്‍ 10 ബില്യന്‍ ഡോളര്‍ (ഏകദേശം 85,000 കോടി രൂപ) വരുമാനമുള്ള കമ്പനിയാണ് ഇന്‍ഡിഗോ. ലോകത്ത് തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില വിമാനക്കമ്പനികളിലൊന്ന് കൂടിയാണ് ഇന്‍ഡിഗോയെന്നതും ശ്രദ്ധേയം.

നവി മുംബൈ പ്ലാന്‍

ഉടന്‍ ഉദ്ഘാടനം നടത്താനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യം സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോ ആയിരിക്കുമെന്നും കമ്പനി സി.ഇ.ഒ വ്യക്തമാക്കി. വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ ദിനം മുതല്‍ 15 നഗരങ്ങളിലേക്ക് പ്രതിദിനം 18 സര്‍വീസുകള്‍ നടത്താനാണ് ആലോചിക്കുന്നത്. ഇക്കൊല്ലം നവംബറോട് പ്രതിദിനം 79 പ്രതിദിന സര്‍വീസുകള്‍ ഈ വിമാനത്താവളത്തില്‍ നിന്നും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

IndiGo announces new direct international flights to 10 global cities, including London, Athens, and Tashkent, boosting global connectivity.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com