Begin typing your search above and press return to search.
എയര്‍ബസില്‍ നിന്ന് 30 വൈഡ് ബോഡി വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്‍ഡിഗോ; ലക്ഷ്യം വിദേശ സര്‍വീസുകളിലെ വിപുലീകരണം
പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പുതിയ 100 വൈഡ് ബോഡി വിമാനങ്ങള്‍ എയര്‍ബസില്‍ നിന്ന് വാങ്ങും. ആദ്യപടിയായി 30 എണ്ണത്തിനുള്ള കരാറില്‍ ഒപ്പുവച്ചു. രാജ്യന്തര സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. 70 എണ്ണം കൂടി വൈകാതെ വാങ്ങും. യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രസുഖം പകരുന്നതാണ് വൈഡ് ബോഡി വിമാനങ്ങള്‍.
2027ലാകും ആദ്യ ബാച്ച് എയര്‍ബസ് എ350-900 വൈഡ്‌ബോഡി വിമാനങ്ങള്‍ ലഭ്യമാക്കുക. ഇന്‍ഡിഗോയ്ക്ക് നിലവില്‍ 350ല്‍ ഏറെ നാരോ ബോഡി വിമാനങ്ങളാണുള്ളത്. ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍നിന്ന് വാടകയ്ക്കെടുത്ത വിമാനങ്ങളും ഇന്‍ഡിഗോയ്ക്ക് ഉണ്ട്. ഈ വിമാനങ്ങള്‍ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍ നിന്നും ഇസ്തംബുളിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ ഇന്ത്യ മാത്രമാണ് നിലവില്‍ എ350 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ കമ്പനി. കഴിഞ്ഞ വര്‍ഷം ജൂണില്‍ എയര്‍ബസിന് 500 വിമാനങ്ങളുടെ ഓര്‍ഡര്‍ നല്‍കി ഇന്‍ഡിഗോ ഞെട്ടിച്ചിരുന്നു. ലോകത്ത് ഒരു വിമാനക്കമ്പനി നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറായിരുന്നു ഇത്.
ഇന്‍ഡിഗോയെ സംബന്ധിച്ചിടത്തോളം പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഇതെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ എയര്‍ലൈന്‍ മേഖലയില്‍ ഉണ്ടാകുന്ന വലിയ വളര്‍ച്ച മുതലെടുക്കാന്‍ ഇന്‍ഡിഗോയെ ഇപ്പോഴത്തെ നീക്കങ്ങള്‍ സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍
മേയ് ഒന്‍പതുമുതല്‍ അബുദാബിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വേനല്‍ക്കാലത്ത് യാത്രാസൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 12.40-ന് പുറപ്പെടുന്ന വിമാനം 2.35-ന് അബുദാബിയിലെത്തും. തിരിച്ച് അബുദാബിയില്‍നിന്ന് പുലര്‍ച്ചെ 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ഓടെ കണ്ണൂരിലെത്തും.

Next Story
Videos