ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം 30ന്

കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴിലാണ് കടവന്ത്രയിലെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയില്‍, പ്രസിഡന്റ് എം.ഒ ജോണ്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയില്‍, പ്രസിഡന്റ് എം.ഒ ജോണ്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍.
Published on: 

എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം 30ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. വെളളിയാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സ് സൊസൈറ്റി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രജിസ്റ്റര്‍ ചെയ്ത കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴിലാണ് കടവന്ത്രയിലെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

കാര്‍ഡിയോളജി, ഓങ്കോളജി, ഗ്യാസ്ട്രോ എന്ററോളജി, ജനറല്‍ മെഡിസിന്‍, ന്യൂറോളജി, യൂറോളജി, ഇഎന്‍ടി, ഓര്‍ത്തോപിഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാണ്.

ഉദ്ഘാടന ചടങ്ങില്‍ എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. മിനിമോള്‍, എംഎല്‍എമാരായ ടി.ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ് എന്നിവരും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആശുപത്രി സഹകരണ സംഘം പ്രസിഡന്റ് എം.ഒ. ജോണ്‍, സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് എന്നിവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com