

ഇന്ത്യൻ വംശജയും പെപ്‌സികോ മുൻ മേധാവിയുമായ ഇന്ദ്ര നൂയിയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വൈറ്റ് ഹൗസ് പരിഗണിക്കുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
24 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് നൂയി പെപ്‌സികോയിൽ നിന്ന് വിരമിച്ചത്. അതിനുശേഷം അഡ്മിനിസ്ട്രേഷൻ കാര്യങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻകയെ സഹായിച്ചിരുന്നു.
ലോകബാങ്ക് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ഇവാൻക അംഗമാണ്. പ്രസിഡന്റ് ആണ് അന്തിമ തീരുമാനമെടുക്കുക.
ഗ്ലോബല്‍ കമ്പനികളിലൊന്നായ പെപ്‌സിയുടെ തലപ്പത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്ത്രീ എന്ന ബഹുമതി ഇന്ദ്ര നൂയിയ്ക്ക് സ്വന്തമാണ്. അന്യരാജ്യത്ത് നിന്നുള്ള ഒരാള്‍ പെപ്‌സിയുടെ സിഇഒ ആകുന്നതും ആദ്യമായിട്ടായിരുന്നു. നൂയിയെക്കുറിച്ച് ചില കൗതുകകരമായ വസ്തുതകൾ:
Read DhanamOnline in English
Subscribe to Dhanam Magazine