Industries Minister P. Rajeeve met Union Minister Nitin Gadkari. Industries Secretary A.P.A. Mohammed Hanish was also present.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ് സമീപം

ദേശീയപാതകളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍: ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി.രാജീവ്

കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലേക്ക് നിതിന്‍ ഗഡ്കരിയെ ക്ഷണിച്ചു
Published on

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ മോത്തിലാല്‍ നെഹ്‌റുമാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കൊച്ചിയില്‍ ഫെബ്രുവരി 21, 22 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലേക്ക് ക്ഷണിക്കുന്നതിനാണ് പി.രാജീവ് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത്.

ദേശീയപാതകളുമായി ചേര്‍ന്ന് ലോജിസ്റ്റിക് പാര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയായി. ലോജിസ്റ്റിക് പാര്‍ക്ക് ആരംഭിക്കുന്നത് ആലോചിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി മന്ത്രി പി.രാജീവ് അറിയിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി ലോജിസ്റ്റിക്‌സ് നയവും സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. കേരളത്തെ ലോജിസ്റ്റിക്‌സ് ഹബ്ബായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഇന്‍വെസ്റ്റ് കേരള കൊച്ചിയില്‍

കേരളത്തിലേക്ക് കൂടുതല്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഈ മാസം 21,22 തീയതികളില്‍ കൊച്ചിയിലാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി അമ്പതോളം പരിപാടികളാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ചെന്നൈ, മുംബയ്, ഡല്‍ഹി, ബംഗളൂരു, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ റോഡ് ഷോകള്‍ നടത്തി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ 36 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എ.ഐ, റോബോട്ടിക്‌സ്, ടൂറിസം, വിഴിഞ്ഞം എന്നീ മേഖലകളില്‍ കോണ്‍ക്ലേവുകള്‍ നടത്തി. ചില പരിപാടികള്‍ വരുന്ന ആഴ്ചകളിലും തുടരും. വിവിധ മേഖലകളിലെ നിക്ഷേപകരുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com