വരാന്‍ പോകുന്നത് വന്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലം; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലില്‍ (ഐപിസിസി) നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോക കാലാവസ്ഥ തകിടം മറിയുന്നതായി സൂചന. ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ അതീവ ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങള്‍ ഉണ്ടാകും. 'മനുഷ്യരാശിക്കുള്ള അടിയന്തര മുന്നറിയിപ്പാണ്' ഇതെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇതുവരെ നടന്ന ഏറ്റവും സമഗ്രമായ പഠനമാണ് IPCC യുടേത്. നിര്‍ണായക കാലാവസ്ഥാ ഉച്ചകോടി മൂന്ന് മാസത്തിനകം സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കെയാണ് ഐപിസിസി റിപ്പോര്‍ട്ട് പുറത്തുവന്നത്. കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്ന 10 കാര്യങ്ങള്‍ വായിക്കാം.

1. നൂറ്റി ഏഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലം ആണ് ഇപ്പോള്‍ ഭൂമിയിലുള്ളത്.
2.മിക്ക രാജ്യങ്ങളിലും കൊടും വരള്‍ച്ചയുടെയും പേമാരിയുടെയും എണ്ണം ഇരട്ടിയായി. ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വര്‍ധിക്കുന്നു.
3. അമേരിക്കയും ബ്രസീലും നേരിടുന്നത് നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
4. വരും വര്‍ഷങ്ങളില്‍ അതീവ ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങള്‍ ഉണ്ടാകും.
5. സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതം കോടിക്കണക്കിന് മനുഷ്യരെ ബാധിക്കും.
6. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലില്‍ കാര്യമായ കുറവുവരുത്തിയാല്‍ ഭൗമതാപം ഇനിയും ഉയരാതെ കാക്കാം.
7. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് നാലായിരത്തോളം പേജ് വരുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
8. ആഗോളതാപന വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെയാക്കി നിലനിര്‍ത്തുകയെന്ന ലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകും. 2100 ആകുമ്പോഴേക്കും താപന വര്‍ധന 2 ഡിഗ്രിക്കു മീതെയാകും.
9. മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനനിരക്ക് കൂടുതലാണെന്നതിനാല്‍ ഇവിടുത്തെ പ്രളയങ്ങളും വര്‍ധിക്കും. ഓരോ 10 വര്‍ഷം കൂടുമ്പോഴും ഇന്ത്യയില്‍ 17 മീറ്റര്‍ വീതം കടല്‍ കരയിലേക്കു കയറാന്‍ സാധ്യതയും തല്‌ളിക്കളയാനാകില്ല.
10. ഭൂമിയെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it