

കണ്‍ഫേം ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാതെ തീയതി മാറ്റാവുന്ന സംവിധാനമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. അടുത്ത ജനുവരി മുതല്‍ ഈ സംവിധാനം തുടങ്ങുമെന്ന് കേന്ദ്രറെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. അധിക ഫീസ് നല്‍കാതെ യാത്രാ തീയതി മാറ്റാന്‍ കഴിയുമെന്നതാണ് പ്രത്യേകത .
ഓണ്‍ലൈന്‍ വഴിയെടുത്ത കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകളുടെ തീയതി മാറ്റണമെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് മറ്റൊന്ന് എടുക്കുക മാത്രമേ വഴിയുള്ളൂ. ക്യാന്‍സലേഷന്‍ ചാര്‍ജ് ഉള്‍പ്പെടെയുള്ള ഫീസുകളും ഇതിന് ബാധകമാണ്. എന്നാല്‍ വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ ടിക്കറ്റിലെ തീയതി മാറ്റാവുന്ന സംവിധാനമാണ് പുതുതായി വരുന്നത്. ഐ.ആര്‍.സി.ടി വഴി എടുത്ത കണ്‍ഫേം ട്രെയിന്‍ ടിക്കറ്റുകള്‍ക്കാണ് ഇത്തരത്തില്‍ സൗജന്യ സേവനം ലഭിക്കുന്നത്. ഇതിനായുള്ള ഓപ്ഷനും ഐ.ആര്‍.സി.ടി ടിക്കറ്റ് സംവിധാനത്തില്‍ ജനുവരി മുതല്‍ തുടങ്ങും.
ഒരു ടിക്കറ്റില്‍ ഒരു തവണ മാത്രമാണ് തീയതി മാറ്റാനുള്ള സൗകര്യമുള്ളത്. കണ്‍ഫേം അല്ലെങ്കില്‍ ആര്‍.എ.സി ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. വെയിറ്റ് ലിസ്റ്റിലുള്ളതോ തത്കാല്‍ ടിക്കറ്റുകള്‍ക്കോ തീയതി മാറ്റാന്‍ കഴിയില്ല. റീഷെഡ്യൂള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തെ ട്രെയിനില്‍ സീറ്റ് അല്ലെങ്കില്‍ ബെര്‍ത്ത് ഒഴിവുണ്ടെങ്കില്‍ മാത്രമേ തീയതി മാറ്റം സാധ്യമാകൂ. പുതുക്കിയ തീയതിയില്‍ ടിക്കറ്റ് കണ്‍ഫേം ആകുന്നത് സീറ്റിന്റെ ലഭ്യത അനുസരിച്ചാകുമെന്ന് സാരം. പുതുക്കിയ തീയതിയിലെ നിരക്ക് കൂടുതലാണെങ്കില്‍ അതും അടക്കേണ്ടി വരും. തീയതി മാറ്റാന്‍ സമയക്രമം നിശ്ചയിക്കാനും സാധ്യതയുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിനോ ചാര്‍ട്ട് തയ്യാറാക്കുന്നതിനോ മുമ്പ് തീയതി മാറ്റേണ്ടി വരും.
IRCTC will soon allow passengers to reschedule confirmed train tickets online without paying a cancellation fee. The new feature, set to roll out in January 2026, lets travellers change their journey date based on seat availability and fare difference.
Read DhanamOnline in English
Subscribe to Dhanam Magazine