ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം കൂട്ടലിന് കടിഞ്ഞാണിട്ട് ഐആര്‍ഡിഎഐ

60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം
health insurance, insurance family
canva
Published on

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ 60 വയസ് കഴിഞ്ഞവരുടെ പ്രീമിയം കുത്തനെ കൂട്ടുന്ന പ്രവണതയ്ക്ക് തടയിട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ). ഉത്തരവിട്ട ദിവസം തന്നെ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. പ്രായമായവരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ അടിക്കടി പ്രീമിയം വര്‍ധിപ്പിക്കുന്നതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐ.ആര്‍.ഡി.എ.ഐയുടെ നടപടി.

ഇനി പ്രീമിയത്തില്‍ 10 ശതമാനത്തിലേറെ വര്‍ധന വരുത്തണമെങ്കില്‍ കമ്പനികള്‍ മുന്‍കൂര്‍ അനുമതി തേടണം. മുതിര്‍ന്നവരുടെ പോളിസികള്‍ പിന്‍വലിക്കുന്നതിനും ഐ.ആര്‍.ഡി.എ.ഐയുടെ അനുമതി ആവശ്യമാണ്. അതേസമയം, മുതിര്‍ന്നവരുടെ പ്രീമിയത്തില്‍ നിന്നുള്ള വരുമാന നഷ്ടം നികത്താന്‍ മറ്റ് പോളിസികളില്‍ പ്രീമിയം തുക വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

മുതിര്‍ന്നവര്‍ക്ക് ആശ്വാസം

അടുത്തിടെ കേന്ദ്രം മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വര്‍ധിപ്പിക്കല്‍ നിയന്ത്രിക്കാന്‍ മുന്‍കൈയെടുത്തത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ജീവിതസായാഹ്നത്തില്‍ കൂടുതല്‍ സാമ്പത്തിക സ്വാതന്ത്രം ലഭിക്കാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com