
രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാലും കോവിഡിനെ ദീര്‍ഘകാലം പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ലെന്ന് ഗവേഷകര്‍. ഫൈസര്‍, ആസ്ട്രസെനക വാക്‌സിനുകളുടെ പ്രതിരോധശേഷി ആറുമാസം കുറയുമെന്നാണ് ഇതിനെ സംബന്ധിച്ച് പഠനം നടത്തുന്ന ബ്രിട്ടീഷ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
ഫൈസര്‍ വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത ശേഷം അഞ്ച് - ആറ് മാസം കഴിയുമ്പോള്‍ വാക്‌സിന്റെ ഫലസിദ്ധിയില്‍ 88 മുതല്‍ 74 ശതമാനം വരെ കുറവ് സംഭവിക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആസ്ട്രസെനകയുടെ ഫലസിദ്ധി ഇക്കാലയളവില്‍ 77 മുതല്‍ 67 ശതമാനം വരെയായി കുറയും. 1.2 ദശലക്ഷം ടെസ്റ്റ് റിസര്‍ട്ടുകളുടെ പരിശോധനയ്ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍.
രണ്ട് ഡോസ് എടുത്ത പ്രായമായവരിലും ആരോഗ്യപ്രവര്‍ത്തകരിലും രോഗപ്രതിരോധ ശേഷി ആറുമാസത്തിനുശേഷം 50 ശതമാനമായി കുറയാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡ് ബൂസ്റ്റര്‍ ഡോസ് വേണ്ടിവന്നേക്കുമെന്ന സൂചനയാണ് ഈ പഠനവും നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine