വാഹനത്തില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തില്ലേ? അല്ലെങ്കില്‍ 'വലിയവില' കൊടുക്കേണ്ടിവരും

ഓട്ടോമാറ്റിക്ക് ടോള്‍ പെയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗ് ഇന്ന് അര്‍ധരാത്രി 12 മണി മുതലാണ് നിര്‍ബന്ധമാകുന്നത്. നേരത്തെ 2021 ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നെങ്കിലും ഫെബ്രുവരി 15 വരെ നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഇനിയും നിങ്ങളുടെ വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ 'വലിയവില' തന്നെ കൊടുക്കേണ്ടി വരുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തനരഹിതമാണെങ്കിലും പിഴയായി ഇരട്ടിതുക നല്‍കേണ്ടിവരും. അതേസമയം ഫാസ്ടാഗ് വാലറ്റില്‍ മിനിമം തുക കരുതണമെന്ന നിബന്ധന ദേശീപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഫാസ്ടാഗില്‍ നെഗറ്റീവ് ബാലന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കൊക്കെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകാം.
ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്ത വാഹനങ്ങള്‍ ടോള്‍ പ്ലാസുകളിലൂടെ കടന്നുപോകുമ്പോള്‍ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം വഴി ഡിജിറ്റലായി പണം ഈടാക്കുന്ന രീതിയാണ് ഫാസ്ടാഗ്. ഈ അക്കൗണ്ടില്‍ നേരത്തെ തുക റീചാര്‍ജ്ജ് ചെയ്തുവയ്‌ക്കേണ്ടതാണ്. നാലോ അതിലധികമോ ചക്രമുള്ള വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ടോള്‍ കൊടുക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഈ വാഹനങ്ങൡലൊക്കെ ഫാസ്ടാഗും നിര്‍ബന്ധമായി ഘടിപ്പിച്ചിരിക്കം.
ഇനി കാത്തിരുന്ന് വിഷമിക്കേണ്ട
ടോള്‍ പ്ലാസകളും കടന്നുമുന്നോട്ട് പോവുക എന്നത് ഏതൊരു വാഹനയാത്രക്കാരനെ സംബന്ധിച്ചും ഏറെ പ്രയാസകരമാണ്. നീണ്ട ക്യൂവും ടോള്‍ വാങ്ങാനെടുക്കുന്നതിലെ സമയനഷ്ടവുമൊക്കെ ഏവരെയും മടുപ്പിക്കാറുണ്ട്. എന്നാല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകുന്നതോടെ ഇതിനൊരു മാറ്റമുണ്ടാകും. വാഹനം നിര്‍ത്താതെ തന്നെ ഡിജിറ്റലായി പണമടച്ച് പോവാമെന്നതിനാല്‍ തന്നെ കുരുക്കും ഉണ്ടാവില്ല. ഇതുവഴി സമയനഷ്ടം കുറയ്ക്കുക, ഇന്ധന നഷ്ടം കുറയ്ക്കുക, തടസ്സമില്ലാത്ത യാത്ര ഒരുക്കുക എന്നിവയൊക്കെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഫാസ്ടാഗ് ഇന്ന് അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാകുന്നതിനാല്‍ തന്നെ രാജ്യത്തെ ടോള്‍പ്ലാസകളിലെ ലെയിനുകളൊക്കെ തന്നെ ഫാസ്ടാഗ് ലെയിനുകളായി മാറ്റിയിട്ടുണ്ട്. 2016 ലാണ് ഫാസ്ടാഗിലൂടെയുള്ള പെയ്‌മെന്റ് സംവിധാനം നിലവില്‍ വന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it