

രാജ്യത്തെ പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ഇന്ന് മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ മുതല്‍ ബാങ്കിംഗ് തുടങ്ങി ക്ഷേമപദ്ധതികള്‍ വരെയുള്ള കാര്യങ്ങളില്‍ ആധാര്‍ ഉപയോഗിക്കുന്നുണ്ട്. യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യു.ഐ.ഡി.എ.ഐ) ആധാര്‍ കാര്‍ഡ് എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാക്കുന്നത്.
ആധാര്‍ കാര്‍ഡുകള്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. അശ്രദ്ധ മൂലം ചിലപ്പോള്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തില്‍ ആധാര്‍ ഉപയോഗിക്കുന്നത് കണ്ടെത്താനും തടയാനും മാര്‍ഗമുണ്ടെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം. സംശയിക്കേണ്ട, ആധാര്‍ ദുരുപയോഗം കൃത്യമായി കണ്ടെത്താനും അതിന്റെ ദുരുപയോഗം തടയാനും സാധിക്കും.
ആധാര്‍ ഉടമകള്‍ക്ക് തങ്ങളുടെ കാര്‍ഡ് ഹിസ്റ്ററി പരിശോധിക്കാനുള്ള സംവിധാനം യു.ഐ.ഡി.എ.ഐ ഒരുക്കിയിട്ടുണ്ട്. ആധാര്‍ അനുവദിച്ചത് മുതല്‍ എവിടെയെല്ലാം അവ ഉപയോഗിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ സംവിധാനത്തിലൂടെ അറിയാന്‍ കഴിയും. നിങ്ങളുടെ ആധാറുമായി ഏതെല്ലാം രേഖകളാണ് ബന്ധിപ്പിച്ചിട്ടുള്ളത് എന്ന വിവരവും ഇതിലൂടെ ലഭിക്കും.
ആദ്യം myaadhaar പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
ആധാര്‍ നമ്പറും പിന്നീട് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപിയും നല്‍കുക
ഇവിടെ തുറന്നുവരുന്ന പേജില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഉപയോഗങ്ങള്‍ കാണാം. ഇത് നിങ്ങള്‍ തന്നെ ഉപയോഗിച്ചതാണെന്ന് ഉറപ്പുവരുത്തുക.
നിങ്ങള്‍ നടത്താത്ത എന്തെങ്കിലും ഇടപാടുകള്‍ ഉണ്ടെങ്കില്‍ അത് അധികൃതരെ അറിയിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine