മാന്ദ്യത്തില്‍ കിടന്ന ക്രൂഡിന് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ 'പൊന്നുംവില', വര്‍ഷങ്ങള്‍ക്കുശേഷം $100 ഭേദിച്ചേക്കും!

പശ്ചിമേഷ്യയില്‍ വലിയ ശക്തികളാണ് ഇറാന്‍. വലിയ ആയുധശേഖരവും സൈനിക ശക്തിയും അവര്‍ക്കുണ്ട്. വലിയ യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നാല്‍ മേഖലയില്‍ എണ്ണവിതരണം തടസപ്പെടും
Crude oil, Rupee symbol
Image : Canva
Published on

രാജ്യാന്തര തലത്തില്‍ ക്രൂഡ്ഓയിലിന് അത്ര മികച്ച നാളുകളായിരുന്നില്ല കടന്നു പോയത്. ഡിമാന്‍ഡ് കുറവും വിലയിടിവും ഉത്പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി. അതേസമയം, ഇന്ധന ആവശ്യകതയുടെ 80 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വിലക്കുറവ് അനുഗ്രഹമാകുകയും ചെയ്തു.

ഇപ്പോഴിതാ 70ലേക്ക് എത്താന്‍ മടികാണിച്ചിരുന്ന രാജ്യാന്തര എണ്ണവില ഒറ്റയടിക്ക് 80 ഡോളറിന് അടുത്തെത്തി. നിലവില്‍ എണ്ണവില ബാരലിന് 76 ഡോളറിന് മുകളിലാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ കടന്നാക്രമണമാണ് ഒരൊറ്റ രാത്രി കൊണ്ട് ക്രൂഡ് വിലയില്‍ കയറ്റത്തിന് വഴിയൊരുക്കിയത്.

മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇറാന്‍. വര്‍ഷങ്ങളായി രാജ്യാന്തര ഉപരോധം ഇറാന്‍ എണ്ണവില്പനയെ ബാധിച്ചിരുന്നു. എന്നാല്‍ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നതിനാല്‍ അന്താരാഷ്ട്ര വില കാര്യമായി ഉയരാതെ നില്‍ക്കുകയായിരുന്നു.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതാണ് ക്രൂഡ് വിലയില്‍ വലിയ കയറ്റത്തിന് വഴിയൊരുക്കിയത്. ദി ഇസ്‌ലാമിക് റവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി അടക്കം കൊല്ലപ്പെട്ടത് ഇറാനെ കോപാകുലരാക്കിയിട്ടുണ്ട്.

എണ്ണവില $100 കടക്കുമോ?

നിലവിലെ അവസ്ഥയില്‍ രാജ്യാന്തര ക്രൂഡ്ഓയില്‍ വില $100 കടക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. പശ്ചിമേഷ്യയില്‍ ഇന്നലെ വരെ നടന്ന സംഘര്‍ഷത്തെ മറികടക്കാന്‍ പോന്നതാണ് ഇറാന്‍-ഇസ്രയേല്‍ കോപ്പുകൂട്ടലെന്നത് തന്നെ കാരണം. പലസ്തീനിലും സിറിയയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നെങ്കിലും അതൊന്നും നേര്‍ക്കുനേര്‍ യുദ്ധങ്ങളായി മാറിയില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.

പശ്ചിമേഷ്യയില്‍ വലിയ ശക്തികളാണ് ഇറാന്‍. വലിയ ആയുധശേഖരവും സൈനിക ശക്തിയും അവര്‍ക്കുണ്ട്. വലിയ യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നാല്‍ മേഖലയില്‍ എണ്ണവിതരണം തടസപ്പെടും. ഇത് ആഗോളതലത്തില്‍ വിതരണം കുറയ്ക്കും. സ്വഭാവികമായും വില ഉയരും.

എണ്ണവില ഉയരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. പെട്രോള്‍, ഡീസല്‍ വില ഒരിടവേളയ്ക്കുശേഷം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇത് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമാകും.

Israel-Iran conflict sparks global crude oil price surge, with possible economic impacts for India

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com