വന്‍കിട ചിപ് നിര്‍മാണ പദ്ധതിക്ക് അദാനി-ഇസ്രായേല്‍ സഹകരണം; മഹാരാഷ്ട്രയില്‍ ₹ 84,000 കോടിയുടെ നിക്ഷേപം

മഹാരാഷ്ട്രയില്‍ ചിപ് നിര്‍മാണ പദ്ധതിക്ക് 83,947 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഇസ്രായേലിന്റെ ടവര്‍ സെമി കണ്ടക്ടറുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പ് പദ്ധതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് 'എക്‌സി'ല്‍ ഈ വിവരം വെളിപ്പെടുത്തിയത്.
വേദാന്തയുമായി ചേര്‍ന്നുള്ള 1,950 കോടി ഡോളറിന്റെ സെമികണ്ടക്ടര്‍ സംരംഭത്തില്‍ നിന്ന് ഫോക്‌സ്‌കോണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പിന്മാറിയിരുന്നു. അബൂദബിയിലെ നെക്‌സ്റ്റ് ഓര്‍ബിറ്റ് വെഞ്ചേഴ്‌സ് ആന്റ് ടവര്‍ സെമികണ്ടക്ടറും ഐ.എസ്.എം.സിയുമായി ചേര്‍ന്നുള്ള 300 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി സ്തംഭനത്തിലാവുകയും ചെയ്തു. ഇതിനിടയിലാണ് അദാനി ഗ്രൂപ്പിന്റെയും ഇസ്രായേല്‍ കമ്പനിയുടെയും സഹകരണ പദ്ധതി. വിവിധ രംഗങ്ങളില്‍ കുത്തക കയ്യടക്കിയ അദാനി ഗ്രൂപ്പ് ഇതിലൂടെ സെമികണ്ടക്ടര്‍ മേഖലയിലേക്കും കടക്കുകയാണ്.
Related Articles
Next Story
Videos
Share it