

ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) കൊച്ചി റമദ റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള മാര്‍ച്ച് 4 ന് സമാപിക്കും. വ്യവസായമന്ത്രി പി രാജീവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മേളയില്‍ വിവിധ വ്യവസായമേഖലകളിലെ സാധ്യതകളെ കുറിച്ച് വിദഗ്ധപാനല്‍ ചര്‍ച്ചകള്‍, ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും സാങ്കേതിവിദ്യകളുടേയും പ്രദര്‍ശനം എന്നിവയാണ് നടക്കുന്നത്. ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കേരളത്തില്‍ വനിതാസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വനിതാസംരംഭകര്‍ക്ക് സൗജന്യ പ്രവേശനം നല്‍കുന്നതെന്ന് ഇന്‍ജാക് പ്രസിഡന്റും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡിയുമായ മധു എസ് നായര്‍, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു. ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങള്‍, ബയേഴ്‌സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങള്‍, സംയുക്തസംരഭങ്ങള്‍ സ്ഥാപിക്കുന്നവര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക് മേള മികച്ച അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine