

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യയ്ക്ക് ശിങ്കാസെന്‍ ട്രെയിനുകള്‍ സൗജന്യമായി നല്‍കാന്‍ ജപ്പാന്‍. ഇ5, ഇ3 സീരിസില്‍പ്പെട്ട ട്രെയിനുകളാകും ലഭിക്കുക. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിരീക്ഷണ ആവശ്യങ്ങള്‍ക്കാണ് ജപ്പാന്‍ ഇവ നല്‍കുന്നത്.
അടുത്ത വര്‍ഷം ആദ്യത്തോടെ ട്രെയിനുകള്‍ കൈമാറുമെന്നാണ് ജപ്പാന്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2027 ഓഗസ്‌റ്റോടെ ബുള്ളറ്റ് ട്രെയിന്‍ റൂട്ട് ഭാഗികമായി തുറക്കാനാണ് പദ്ധതി. 2030ഓടെ ഈ ട്രാക്കുകളില്‍ ശിങ്കാസെന്‍ ഇ10 സീരിസില്‍പ്പെട്ട ട്രെയിനുകള്‍ ഓടിക്കാനാണ് ഇരുരാജ്യങ്ങളുടെയും ധാരണ.
ഓട്ടോമാറ്റിക് ഇന്‍സ്പെക്ഷന്‍ സംവിധാനങ്ങളുമായി ട്രെയിനുകളില്‍ മാറ്റം വരുത്തിയാകും എത്തിക്കുക. ഉയര്‍ന്ന താപനിലയും, പൊടിയും പോലെയുള്ള പരിസ്ഥിതി ഘടകങ്ങള്‍ ട്രെയിനുകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ പഠനമാണ് നിരീക്ഷണ ട്രെയിനുകള്‍ വഴി ലക്ഷ്യം വയ്ക്കുന്നത്. ഈ പഠനം തുടര്‍ന്നുള്ള ഇന്ത്യയിലെ പ്രാദേശിക എ10 നിര്‍മാണത്തിനും സഹായകരമാകും.
ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് റൂട്ടിന് ജപ്പാനാണ് സാമ്പത്തിക, സാങ്കേതിക പിന്തുണ നല്‍കുന്നത്. പദ്ധതിക്കായി കുറഞ്ഞ പലിശയില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ വായ്പകള്‍ ഉപയോഗിക്കുന്നുണ്ട്. പദ്ധതി ചെലവ് കൂടിയതിനാല്‍ പുതിയ വായ്പയ്ക്കായി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ജപ്പാന്‍ സന്ദര്‍ശനത്തില്‍ പുതുക്കിയ വായ്പയുടെ കാര്യത്തില്‍ തീരുമാനമാകും.
നിലവില്‍ ഇന്ത്യയിലോടുന്ന ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗം തന്നെയാണ് ബുള്ളറ്റ് ട്രെയിനിന്റെ പ്രത്യേകത. ബുള്ളറ്റ് ട്രെയിനുകള്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 54 സെക്കന്‍ഡാണ് എടുക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആകെ ചെലവ് 1.8 ലക്ഷം കോടിയായിരിക്കും. ഭാവിയില്‍ കൂടുതല്‍ നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine