ഇത്തവണ സമാധാന നൊബേലിന് പ്രത്യേകതയേറെ; അണുബോംബിന്റെ ഇരകള്‍ക്ക്

ഇത്തവണത്തെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് ഏറെ പ്രത്യേകതയുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് പൊട്ടിച്ചതിന്റെ കെടുതികള്‍ അതിജീവിക്കുകയും ആണവായുധങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രചാരണം നടത്തുകയും ചെയ്യുന്ന ജപ്പാനിലെ സംഘടനക്കാണ് ഇത്തവണ സമാധാന നൊബേല്‍. സംഘടനയുടെ പേര് നിഹോണ്‍ ഹിഡാന്‍ക്യോ. ഹിബാകുഷ എന്നും അറിയപ്പെടുന്നു.
അണുവായുധങ്ങളില്ലാത്ത ലോകം നേടാനാണ് സംഘടനയുടെ ശ്രമങ്ങള്‍. അണുവായുധങ്ങള്‍ ഉയോഗിക്കരുതെന്ന ശക്തമായ ആഹ്വാനവും അഭ്യര്‍ഥനയുമാണ് സംഘടനയുടേത്. ബോംബ് നാശം വിതച്ചതിന്റെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രചാരണം ഹിബാകുഷ നടത്തി വരുന്നു. അണുവായുധങ്ങള്‍ക്കെതിരായ എതിര്‍പ്പ്‌ ഏകീകരിക്കാന്‍ വലിയ പങ്ക് സംഘടന വഹിച്ചുവെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 286 പേരുകളില്‍ നിന്നാണ് ഹിബാകുഷയെ തെരഞ്ഞെടുത്തത്.
Related Articles
Next Story
Videos
Share it