

ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗ് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചതായും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചതായുമാണ് ഓഹരി വിപണി നിയന്ത്രകരായ സെബി കണ്ടെത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ വില ഉയര്‍ന്ന ജെന്‍സോള്‍ ഓഹരികള്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ 117 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്.
ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണും പ്രശസ്ത ക്രിക്കറ്റ് താരം ധോണിയും അടക്കമുളള പ്രമുഖര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നുവെന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റർപ്രൈസസ്, ബജാജ് ഫിൻസെർവിന്റെ സഞ്ജീവ് ബജാജ് എന്നിവരുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 2019 ൽ കമ്പനി ഏഞ്ചൽ റൗണ്ടിൽ 30 ലക്ഷം ഡോളർ സമാഹരിച്ചതായാണ് റിപ്പോർട്ടുകള്‍.
2024 ജൂലൈയിൽ സ്വിസ് ഇംപാക്ട് നിക്ഷേപകരായ റെസ്പോൺസ്എബിലിറ്റി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണിയുടെ കുടുംബ ഓഫീസ്, റീന്യൂ ചെയർമാൻ സുമന്ത് സിൻഹ എന്നിവരുൾപ്പെടെയുളള നിക്ഷേപകരിൽ നിന്ന് 200 കോടി രൂപ ബ്ലൂസ്മാർട്ട് സമാഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓഹരി നിക്ഷേപങ്ങൾ മാത്രമായിരുന്നില്ല ബ്ലൂസ്മാർട്ടിലേക്ക് (BluSmart) പണം കണ്ടെത്താനുളള പ്രമോട്ടര്‍മാരായ അന്‍മോള്‍ സിംഗ് ജഗ്ഗി, പുനിത് സിംഗ് ജഗ്ഗി എന്നിവരുടെ വഴി. ബ്ലൂസ്മാർട്ട് അഷുര്‍ (BluSmart Assure) എന്ന പ്രോഗ്രാം വഴി ഇലക്ട്രിക് വാഹന ഉടമകൾക്ക് നിക്ഷേപ അവസരങ്ങളും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇ.വി കളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 20 ശതമാനം റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമാണ് ഇത്.
തൊഴിൽപരമായി ദീപികയും ധോണിയും ഓഹരി വിപണി ഗവേഷണ വിശകലന വിദഗ്ധരോ സാമ്പത്തിക ഉപദേഷ്ടാക്കളോ അല്ലെന്നും കൃത്യമായ ജാഗ്രത ഇവരെ ഉപദേശിക്കുന്ന മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നുവെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായം പങ്കുവെച്ചത്.
Jensol, BluSmart raised money from DeepikaPadukone and MS Dhoni: Reports
Read DhanamOnline in English
Subscribe to Dhanam Magazine