വില 1,399 രൂപ മാത്രം, വാട്‌സാപ്പ് മുതല്‍ യു.പി.ഐ പേയ്‌മെന്റ് വരെ; ജിയോയുടെ പുതിയ ഫോണെത്തി

ജിയോ പുതിയ 4ജി ഫോണ്‍ വിപണിയിലിറക്കി. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് കമ്പനി പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ വിലയുള്ള ഫോണില്‍ കിട്ടുന്ന സാധാരണ സേവനങ്ങളെല്ലാം ജിയോയുടെ ബജറ്റ് ഫോണിലും ഉണ്ട്.
സവിശേഷതകള്‍ ഇങ്ങനെ
1,399 രൂപയാണ് ജിയോ ഭാരത് ഫോണിന്റെ വില. 23 ഇന്ത്യന്‍ ഭാഷകളുടെ സേവനം ഫോണില്‍ ലഭ്യമാണ്. യു.പി.ഐ പേയ്‌മെന്റും വാട്‌സാപ്പും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് പുറത്തിറക്കിയ ഭാരത് 5ജി ഫോണിന് സമാനമായ ബാറ്ററിയും സ്‌ക്രീന്‍ വലുപ്പവുമാണ് പുതിയ മോഡലിനുമുള്ളത്. സിനിമകളും വീഡിയോയും ആസ്വദിക്കാന്‍ വലിയ സ്‌ക്രീന്‍ ഉപകരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ജിയോ പേ ആപ്പ്, ലൈവ് ജിയോ ടി.വി, ജിയോ സിനിമ, സാവന്‍ മ്യൂസിക് തുടങ്ങിയ ആപ്പുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഫോണ്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ജിയോ ഭാരത് സീരിസ് മുകേഷ് അംബാനി പുറത്തിറക്കിയത്.
ജിയോ സിം കാര്‍ഡുകള്‍ മാത്രമേ ഈ ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കൂവെന്നതാണ് മറ്റൊരു പ്രത്യേക. മറ്റ് സിമ്മുകള്‍ ഈ ഫോണില്‍ ഇട്ടാലും പ്രവര്‍ത്തിക്കില്ല.

Related Articles

Next Story

Videos

Share it