5ജി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും 14 ഒ.ടി.ടി ചാനലുകളും; കിടിലന്‍ ഓഫറുമായി ജിയോ

രാജ്യത്തെ ടെലികോം മേഖലയില്‍ തിളങ്ങുന്ന മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചു. 398 രൂപയില്‍ ആരംഭിക്കുന്ന ജിയോ ടിവി പ്രീമിയം പ്ലാനുകളാണ് അവതരിപ്പിച്ചത് പുതിയ പ്ലാനുകള്‍ അണ്‍ലിമിറ്റഡ് കോളുകളും 5G ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ സീ5, സോണി ലൈവ്, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഡിസ്‌കവറി +,,സണ്‍ നെക്സ്റ്റ്, ജിയോ സിനിമ തുടങ്ങി 14 ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സബ്സ്‌ക്രിപ്ഷനുകളോടെയാണ് ഈ പ്ലാനുകള്‍ വരുന്നത്.

പ്ലാനുകള്‍ ഇങ്ങനെ

ജിയോയുടെ പുതിയ പ്ലാനുകള്‍ 398 രൂപ, 1,198 രൂപ, 4,498 രൂപ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലാണ് വരുന്നത്. 398 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 28 ദിവസത്തേക്ക് പ്രതിദിനം 2 ജി.ബി 5ജി ഡേറ്റയും 100 എസ്.എം.എസും അണ്‍ലിമിറ്റഡ് വോയ്സ് കോളും നല്‍കുന്നു. ജിയോ ടിവി ആപ്ലിക്കേഷന്‍ വഴി 12 ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്‌ക്രിപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

1,198 രൂപയുടെ പ്ലാന്‍ 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി 5ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ് എന്നിവ നല്‍കുന്നു. കൂടാതെ ജിയോ ടിവി ആപ്ലിക്കേഷന്‍ വഴി 14 ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്‌ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. 4,498 രൂപയുടെ പ്ലാന്‍ 1 വര്‍ഷത്തേക്ക് ഇതേ ആനുകൂല്യങ്ങള്‍ തന്നെ വാഗ്ദാനം ചെയ്യുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it